കേരളം

kerala

ETV Bharat / state

സമൂഹമാധ്യമങ്ങളിലെ കമന്‍റ്; യുവാക്കളെ ഉപദേശിച്ച് കേരള ഹൈക്കോടതി - അശ്ലീല പരാമര്‍ശങ്ങള്‍

High Court Advise: മുതിര്‍ന്നവരെ ബഹുമാനിക്കുകയെന്നത് സാമൂഹിക മര്യാദയുടെ ഭാഗമാണെന്ന് ഹൈക്കോടതി. സമൂഹമാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിയേയും മന്ത്രിമാരെയും അപമാനിക്കുന്നതും അവഹേളിക്കുന്നതും നല്ല പ്രവണതയല്ലെന്നും ഹൈക്കോടതി.

high court  kerala high court  high court of kerala  youth of kerala  social media  court advise  കേരള ഹൈക്കോടതി  ഹൈക്കോടതിയുടെ ഉപദേശം  സമൂഹ മാധ്യമങ്ങള്‍  സാമൂഹ്യ മാധ്യമങ്ങളിലെ കമന്‍റ്  തൊടുപുഴ കേസ്  സോഷ്യല്‍ മീഡിയ  സോഷ്യല്‍ മീഡിയ ദുരുപയോഗം  അശ്ലീല പരാമര്‍ശങ്ങള്‍
യുവാക്കളെ ഉപദേശിച്ച് കേരള ഹൈക്കോടതി

By ETV Bharat Kerala Team

Published : Dec 9, 2023, 6:49 AM IST

എറണാകുളം:സമൂഹമാധ്യമങ്ങളിൽ അനാവശ്യ കമന്‍റുകളിടുന്ന പ്രവണത യുവാക്കൾ ഒഴിവാക്കണമെന്ന്(High Court Advise) കേരള ഹൈക്കോടതി. മുഖ്യമന്ത്രിയും മറ്റുമന്ത്രിമാരും അടക്കമുള്ള ഉന്നതരെ കുറിച്ച് അശ്ലീല പരാമർശങ്ങൾ നടത്തുന്നത് യുവാക്കളുടെ ഹോബിയാണെന്ന് കോടതി കുറ്റപ്പെടുത്തി. പരിഷ്‌കൃത സമൂഹത്തിന്‍റെ അടിസ്ഥാനശിലകളിൽ ഒന്നാണ് മുതിർന്നവരെ ബഹുമാനിക്കല്‍. രാഷ്ട്രീയ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും പ്രായമുള്ളവരെ ബഹുമാനിച്ചാൽ അവർ തിരിച്ചു ബഹുമാനിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. മുഖ്യമന്ത്രിക്കെതിരെ സമൂഹ മാധ്യമത്തിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയതിൽ തൊടുപുഴ സ്വദേശിക്കെതിരെയെടുത്ത കേസ് റദ്ദാക്കിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ പരാമർശങ്ങൾ. കലാപാഹ്വാനത്തിന് ശ്രമം നടത്തിയെന്ന കുറ്റം നിലനിൽക്കില്ലെന്നു കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി.

ABOUT THE AUTHOR

...view details