എറണാകുളം :ബലാത്സംഗ കേസിൽ മുൻ സർക്കാർ അഭിഭാഷകൻ പിജി മനുവിന് മുൻകൂർ ജാമ്യമില്ല. മനുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി (High Court rejected the anticipatory bail plea of p g manu) ദിവസത്തിനുള്ളിൽ കീഴടങ്ങിയാൽ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി, ജാമ്യാപേക്ഷ പരിഗണിക്കണമെന്നും കോടതി അറിയിച്ചു.
എറണാകുളം സ്വദേശിനിയായ 25 കാരിയാണ് കേസിൽ മുൻ സർക്കാർ അഭിഭാഷകനായ പി ജി മനുവിനെതിരെ ബലാത്സംഗ കേസ് ഫയൽ ചെയ്‌തത്. മനുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ജസ്റ്റിസ് പി ഗോപിനാഥിന്‍റെ ബെഞ്ചാണ് തള്ളിയത്. അതിജീവിതയുടെ മാനസിക, ശാരീരികാവസ്ഥ സംബന്ധിച്ച മെഡിക്കൽ റിപ്പോർട്ട് സർക്കാരും കേസ് ഡയറി അന്വേഷണ സംഘവും ഹാജരാക്കിയിരുന്നു.
ഇതടക്കം പരിശോധിച്ചു കൊണ്ടാണ് മനുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയത്. മുൻകൂർ ജാമ്യ ഹർജി പരിഗണിക്കവെ മനുവിനെതിരായ കേസ് ഗൗരവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. തന്‍റെ പ്രൊഫഷണൽ കരിയർ തകർക്കുകയെന്ന ഉദ്ദേശത്തോടു കൂടി കെട്ടിച്ചമച്ച പരാതിയാണെന്നായിരുന്നു ഹർജിയിൽ പി ജി മനുവിന്‍റെ വാദം.