എറണാകുളം :ശബരിമല ക്ഷേത്രത്തിലെ വെർച്വൽ ക്യൂവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെയും പൊലീസിനെയും ചോദ്യം ചെയ്‌ത് ഹൈക്കോടതി. ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിന് എന്തധികാരം, ക്ഷേത്രകാര്യങ്ങളില്‍ സര്‍ക്കാരിന്‍റെ പങ്കെന്തെന്നും ഹൈക്കോടതി ചോദിച്ചു.
നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടത് ദേവസ്വം ബോര്‍ഡാണ്. വെര്‍ച്വല്‍ ക്യൂ ഏര്‍പ്പെടുത്താന്‍ കോടതിയുടെ അനുമതി വാങ്ങിയോയെന്നും ഹൈക്കോടതി ചോദിച്ചു. പൊലീസ് നടപ്പാക്കിയ ശബരിമല തീർഥാടന മാനേജ്‌മെന്‍റ് സിസ്റ്റത്തിന്‍റെ (എസ്.പി.എം.എസ്) നിയമസാധുത ചോദ്യം ചെയ്‌തുകൊണ്ടുള്ള പൊതുതാത്‌പര്യ ഹർജിയില്‍ വാദം കേൾക്കുന്നതിനിടെയായിരുന്നു പരാമര്‍ശം.