എറണാകുളം : പെരിന്തൽമണ്ണ എംഎൽഎ നജീബ് കാന്തപുരത്തിനെതിരായ തെരഞ്ഞെടുപ്പ് ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി. തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കാനുള്ള ഹർജി നിയമപരമായി നിലനിൽക്കില്ലെന്ന നജീബ് കാന്തപുരത്തിന്‍റെ തടസവാദമുന്നയിച്ചുള്ള അപേക്ഷ ജസ്റ്റിസ് എ ബദറുദ്ദീൻ തള്ളി. 348 തപാൽ വോട്ടുകൾ അസാധുവാക്കിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നടപടി ചോദ്യം ചെയ്‌താണ് ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി കെപിഎം മുസ്‌തഫ ഹൈക്കോടതിയെ സമീപിച്ചത്.
പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് കേസ് : നജീബ് കാന്തപുരത്തിനെതിരായ ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി - Election petition perinthalmanna
348 തപാൽ വോട്ടുകൾ അസാധുവാക്കിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നടപടി ചോദ്യം ചെയ്‌താണ് ഇടത് സ്വതന്ത്ര സ്ഥാനാർഥി കെപിഎം മുസ്‌തഫ ഹൈക്കോടതിയെ സമീപിച്ചത്
പോസ്റ്റൽ വോട്ടിൽ ഭൂരിഭാഗം വോട്ടും തനിക്ക് ലഭിക്കേണ്ടതായിരുന്നുവെന്നാണ് ഹർജിക്കാരന്‍റെ വാദം. 38 വോട്ടുകൾക്കാണ് യുഡിഎഫ് സ്ഥാനാർഥിയായ നജീബ് കാന്തപുരം വിജയിച്ചത്. വോട്ടുകൾ എണ്ണാതിരുന്ന നടപടി മെറിറ്റിന്‍റെ അടിസ്ഥാനത്തിൽ പരിശോധിക്കണമെന്നും തെരഞ്ഞെടുപ്പ് ഹർജിയിൽ വിചാരണ നടത്താമെന്നും ഹൈക്കോടതി വ്യക്തമാക്കി.
എണ്ണാതിരുന്ന 348 പോസ്റ്റൽ വോട്ടുകളിൽ 300 വോട്ടെങ്കിലും തനിക്ക് ലഭിക്കുമായിരുന്നു. അനുചിതമായ രീതിയിലാണ് പോസ്റ്റൽ വോട്ടുകൾ അസാധുവാക്കിയത് എന്നിവയാണ് മുസ്‌തഫയുടെ ആരോപണങ്ങൾ.