എറണാകുളം: കെ.എസ്.ആര്‍.ടി.സിക്കുള്ള ഡീസല്‍ വിലവര്‍ധന വര്‍ധിപ്പിക്കാനുള്ള എണ്ണക്കമ്പനികളുടെ തീരുമാനം സ്‌റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു. ഇന്ധനത്തിന്‍റെ ചില്ലറ വിൽപന വിലയെ അപേക്ഷിച്ച് ഡീസൽ മൊത്തമായി വാങ്ങുന്നവരിൽ നിന്ന് ഉയർന്ന നിരക്ക് ഈടാക്കാനുള്ള ഒഎംസിയുടെ (ഓയില്‍ മാര്‍ക്കറ്റിങ് കമ്പനികള്‍) തീരുമാനത്തെ ചോദ്യം ചെയ്‌ത് കെഎസ്ആർടിസി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഹര്‍ജിയില്‍ വിലനിര്‍ണയ സംവിധാനം എങ്ങനെയാണെന്ന് പ്രാവര്‍ത്തികമാക്കുന്നതെന്ന് വിശദീകരിക്കാന്‍ കോടതി എണ്ണക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ്, ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് എന്നീ എണ്ണ കമ്പനികളോടാണ് അവയുടെ വിലനിർണ്ണയ സംവിധാനം വിശദീകരിച്ച് ഒരു പ്രസ്താവന ഫയൽ ചെയ്യാൻ കോടതി ആവശ്യപ്പെട്ടത്. ഒഎംസികൾ കെഎസ്ആർടിസി പോലുള്ള പൊതുസേവനസ്ഥാപനങ്ങള്‍ക്ക് വ്യത്യസ്‌തമായ പരിഗണന നൽകണമെന്നും കോടതി ജസ്റ്റിസ് എൻ നാഗരേഷ് ആവശ്യപ്പെട്ടു.