എറണാകുളം: പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണത്തിന്‍റെ നിജസ്ഥിതി റിപ്പോർട്ട് ഹാജരാക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു. ആർഎസ്എസ് പ്രവർത്തകനായ സഞ്ജിത്ത് വെട്ടേറ്റ് മരിച്ച കേസിന്‍റെ അന്വേഷണ റിപ്പോര്‍ട്ടാണ് സംസ്ഥാന സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടത്.
കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട സഞ്ജിത്തിന്‍റെ ഭാര്യ നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. കേസ് സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെടാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍റെ ഭാഗത്ത് നിന്നും എന്തെങ്കിലും വീഴ്‌ച സംഭവിച്ചിട്ടുണ്ടോയെന്ന് കോടതി ഹർജിക്കാരനോട് ചോദിച്ചിരുന്നു. രണ്ടാഴ്ചയ്ക്ക് ശേഷം കേസില്‍ വാദം കേൾക്കും.