എറണാകുളം:കെഎസ്‌ആര്‍ടിസിക്ക് 103 കോടി ധനസഹായം നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഇന്ന്(01.09.2022) ഹൈക്കോടതി പരിഗണിക്കും. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് അപ്പീല്‍ പരിഗണിക്കുന്നത്. വസ്‌തുതകളും, നിയമപരമായ ഘടകങ്ങളും പരിശോധിക്കാതെ ഇറക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാണ് സര്‍ക്കാരിന്‍റെ ആവശ്യം.
കെഎസ്‌ആര്‍ടിസിക്ക് 103 കോടി ധനസഹായം, സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ - Govt appeal against KSRTC Financial assistance
ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളവും ഓണം അലവൻസും അടക്കം കെഎസ്‌ആര്‍ടിസിക്ക് 103 കോടി ധനസഹായം നല്‍കണമെന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്‍റെ ഉത്തരവ്.
കെഎസ്‌ആര്‍ടിസിക്ക് 103 കോടി ധനസഹായം, സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍
കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ നിയമപരമായോ അല്ലാതെയോ ബാധ്യതയില്ല എന്നാണ് അപ്പീലില്‍ സര്‍ക്കാര്‍ വാദം. ധനസഹായമടക്കമുള്ള കാര്യങ്ങളിൽ കെഎസ്‌ആർടിസിക്ക് പ്രത്യേക പരിഗണന നൽകാൻ കഴിയില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സിംഗിള്‍ ബെഞ്ച് ഉത്തരവ് കഴിഞ്ഞ ദിവസം ഹൈക്കോടതി സ്‌റ്റേ ചെയ്‌തിരുന്നു.
ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളവും ഓണം അലവൻസും അടക്കം 103 കോടി കെഎസ്‌ആർടിസിക്ക് നൽകണമെന്നായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ഉത്തരവ്.