കേരളം

kerala

ETV Bharat / state

ആദ്യ സമ്പൂർണ ഡിജിറ്റൽ നിയമസഭ കേരളത്തിന്‍റേതാകും; സ്പീക്കർ

ആക്ഷേപഹാസ്യ പരിപാടികൾ സഭയെക്കുറിച്ച് തെറ്റായ ധാരണകൾ സൃഷ്ടിക്കുന്നു. സാമാജികരുടെ ക്രിയാത്മകമായ ഇടപെടലുകൾ ജനങ്ങളെ അറിയിക്കാൻ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തും.

ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ നിയമസഭയായി കേരളം മാറും; നിയമസഭാ സ്പീക്കർ

By

Published : Jul 21, 2019, 4:10 AM IST

Updated : Jul 21, 2019, 5:45 AM IST

കൊച്ചി: ഇന്ത്യയിലെ ആദ്യ സമ്പൂർണ ഡിജിറ്റൽ നിയമസഭയായി കേരളാ നിയമസഭ മാറുമെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. കാലഘട്ടത്തിനനുസരിച്ച് നിയമ നിർമാണ സഭയുടെ പ്രവർത്തനങ്ങളിൽ മാറ്റം അനിവാര്യമാണെന്നും സ്പീക്കര്‍ പറഞ്ഞു. കൊച്ചിയിൽ കേരള സ്റ്റേറ്റ് ഫോർമർ എംഎല്‍എ ഫോറം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഭയുടെ പ്രവർത്തനങ്ങളെക്കുറിച്ച് തെറ്റായ ധാരണകൾ പൊതുജനങ്ങൾക്കിടയിൽ സൃഷ്ടിക്കാൻ ദൃശ്യമാധ്യമങ്ങളിലെ ആക്ഷേപഹാസ്യ പരിപാടികൾ ഒരു പരിധിവരെ കാരണമായിട്ടുണ്ട്. അതിനാല്‍ നിയമനിർമാണ വേളയിൽ സാമാജികർ നടത്തുന്ന ക്രിയാത്മകമായ ഇടപെടലുകൾ ജനങ്ങളെ അറിയിക്കാൻ മാധ്യമങ്ങളെ തന്നെ ഉപയോഗപ്പെടുത്തും. സംസ്ഥാനത്തിന്‍റെ ഉന്നമനത്തിന് വേണ്ടി ജീവിതം സമർപ്പിച്ച മുൻ നിയമസഭാ സാമാജികരുടെ ക്ഷേമത്തിന് ഉയർന്ന പരിഗണന നൽകും. നിലവിലെ നിയമസഭാംഗങ്ങൾക്ക് ലഭ്യമായ എല്ലാ സൗകര്യങ്ങളും മുൻ നിയമസഭാംഗങ്ങൾക്കും ഉറപ്പാക്കുമെന്നും സ്പീക്കർ പറഞ്ഞു.

ആദ്യ സമ്പൂർണ ഡിജിറ്റൽ നിയമസഭ കേരളത്തിന്‍റേതാകും; സ്പീക്കർ

മുൻ നിയമസഭാ സ്പീക്കർ എം വിജയകുമാറിന്‍റെ അധ്യക്ഷതയിലായിരുന്നു സമ്മേളനം ചേര്‍ന്നത്. മുൻ ഗവർണർ കെ ശങ്കരനാരായണൻ ഉൾപ്പടെ നിരവധി പ്രമുഖർ പങ്കെടുത്തു. കേരളത്തിലെ വിവിധ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച നിരവധി മുൻ സാമാജികരും പരിപാടിയിൽ പങ്കാളികളായി.

Last Updated : Jul 21, 2019, 5:45 AM IST

ABOUT THE AUTHOR

...view details