എറണാകുളം: കേരളത്തിലെ ആദ്യ ശിശു സൗഹൃദ പോക്‌സോ കോടതി എറണാകുളത്ത് പ്രവര്‍ത്തനമാരംഭിച്ചു. കോടതി മുറിയിലെത്തുന്ന കുട്ടികള്‍ക്ക് ഭയപ്പാടില്ലാതെ നിയമ നടപടികളുടെ ഭാഗമാകാനുള്ള സൗകര്യങ്ങളാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. എറണാകുളം അഡീഷണല്‍ ഡിസ്ട്രിക്‌ട് ആന്‍ഡ് സെഷന്‍സ് കോടതിയോട് ചേര്‍ന്ന് താഴത്തെ നിലയിലാണ് ശിശു സൗഹൃദ പോക്‌സോ കോടതി സ്ഥാപിച്ചിരിക്കുന്നത്.
ഇരകള്‍ക്ക് മാനസിക പിരിമുറുക്കം വേണ്ട: ശിശു സൗഹൃദ പോക്‌സോ കോടതി പ്രവര്‍ത്തനം ആരംഭിച്ചു - പോക്‌സോ കോടതി
കുട്ടികള്‍ക്ക് ഭയപ്പാടില്ലാതെ നടപടികളുടെ ഭാഗമാകാനുള്ള സൗകര്യങ്ങളാണ് കോടതിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ലൈംഗികാതിക്രമ കേസുകളില്‍ മൊഴി കൊടുക്കാന്‍ എത്തുന്ന കുട്ടികള്‍ നേരിട്ട് പ്രതികളെ കാണേണ്ട സാഹചര്യം ഇവിടെയുണ്ടാകില്ല. വീഡിയോ കോണ്‍ഫറന്‍സ് വഴിയാകും കുട്ടിയെ ജഡ്‌ജി ഉള്‍പ്പെടെയുള്ളവര്‍ കാണുന്നത്. കോടതിയിലെത്തുന്ന കുട്ടികളെ അവരുടെ പ്രിയ കാര്‍ട്ടൂണ്‍ താരങ്ങാളായിരിക്കും സ്വാഗതം ചെയ്യുന്നത്.
കുട്ടികൾക്ക് കളിക്കാനുള്ള നിരവധി കളിപ്പാട്ടങ്ങൾ, വായിച്ചിരിക്കാൻ പുസ്‌തകങ്ങൾ ഉൾപ്പടെ ഇവിടെ ഒരുക്കിയിട്ടുണ്ട്. കോടതിയോടൊപ്പമുള്ള സിറ്റിങ് ഹാളിൽ കുട്ടികൾക്ക് കാർട്ടൂണുകൾ കാണാനും സൗകര്യമുണ്ട്. പൂർണ്ണമായി ശീതീകരിച്ച ശിശു സൗഹൃദ കോടതി വനിത ശിശുവികസന വകുപ്പ് സംയോജിത ശിശു വികസന പദ്ധതിയിലൂടെ 69 ലക്ഷം രൂപ ചെലവഴിച്ചാണ് തയ്യാറാക്കിയത്.