എറണാകുളം: കേരള കോൺഗ്രസ് ജേക്കബ് വിഭാഗം പിരിച്ചു വിട്ടതായി പാർട്ടി ചെയർമാൻ ജോണി നെല്ലൂർ. ഇതു സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന് ഉൾപ്പടെ കത്ത് നൽകും. ഇന്ന് മുതൽ ഈ പാർട്ടി നിലവിലുണ്ടാകില്ല. പാർട്ടി പ്രവർത്തകർ പി.ജെ. ജോസഫ് നേതൃത്വം നൽകുന്ന കേരള കോൺഗ്രസ് എമ്മിന്‍റെ ഭാഗമാകും. ശനിയാഴ്‌ച കൊച്ചിയിൽ ലയന സമ്മേളനം നടക്കുമെന്നും ജോണി നെല്ലൂർ അറിയിച്ചു.
കേരള കോൺഗ്രസ് (ജേക്കബ് ) പിരിച്ചുവിട്ടതായി: ജോണി നെല്ലൂർ - കേരള കോൺഗ്രസ്
കേരള കോൺഗ്രസ് എമ്മിന്‍റെ ഭാഗമാകുന്ന തങ്ങൾക്ക് അർഹമായ സ്ഥാനം ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ജോണി നെല്ലൂർ
പത്തു ജില്ലാ കമ്മിറ്റികൾ തങ്ങളോടൊപ്പമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. കഴിഞ്ഞ ഫെബ്രുവരി 11ന് അനൂപ് ജേക്കബ് പാർട്ടി ഉന്നതാധികാര സമിതിയെന്ന പേരിൽ യോഗം വിളിക്കുകയുണ്ടായി. പാർട്ടിയെ ഭിന്നിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. അദ്ദേഹം ചെയ്യുന്നത് എന്താണെന്ന് അദ്ദേഹത്തിന് പോലും അറിയില്ല. പാർട്ടി ചെയർമാനായ തനിക്ക് ലയനത്തോടെ സ്ഥാനം നഷ്ടമാവുകയാണ്. എന്നാൽ ലയന ഭാഗമായിരുന്നുവെങ്കിൽ ഏറ്റവും സുരക്ഷിതനാവുക അനൂപ് ആകുമായിരുന്നു. കേരള കോൺഗ്രസിനെ ശക്തമായ പ്രാദേശിക പാർട്ടിയാക്കി മാറ്റുകയെന്നതാണ് ലക്ഷ്യം. കേരള കോൺഗ്രസ് എമ്മിന്‍റെ ഭാഗമാകുന്ന തങ്ങൾക്ക് അർഹമായ സ്ഥാനം ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ജോണി നെല്ലൂർ പറഞ്ഞു.