എറണാകുളം: സന്തോഷത്തിന്‍റെയും സമൃദ്ധിയുടെയും സന്ദേശം നൽകികൊണ്ട് കേരള ബ്ലസ്റ്റേഴ്‌സിന്‍റെ ക്രിസ്‌മസ് ആഘോഷം തൃക്കാക്കര കരുണാലയം ചാരിറ്റബിൾ വാർദ്ധക്യകാല വസതിയിൽ നടന്നു. കരുണാലയത്തിലെത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് അംഗങ്ങൾക്ക് അന്തേവാസികളായ അമ്മമാരിൽ നിന്ന് നിറഞ്ഞ സ്വീകരണമാണ് ലഭിച്ചത്.
കരുണാലയത്തിലെ അന്തേവാസികള്‍ക്കൊപ്പം ക്രിസ്‌മസ് ആഘോഷിച്ച് കേരള ബ്ലസ്റ്റേഴ്‌സ് - thrikkakara karunalayam oldage home
തൃക്കാക്കര കരുണാലയം ചാരിറ്റബിൾ വാർദ്ധക്യകാല വസതിയിലാണ് ഇക്കുറി കേരള ബ്ലസ്റ്റേഴ്‌സ് ടീമംഗങ്ങള്‍ ക്രിസ്‌മസ് ആഘോഷിച്ചത്.
കരുണാലയത്തിലെ 120 അന്തേവാസികള്‍ക്കും പ്രത്യേക സമ്മാനങ്ങൾ നൽകിക്കൊണ്ടാണ് ടീം ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സിയുടെ ക്യാപ്റ്റൻ ബർത്തലോമിവ് ഒഗ്‌ബച്ചേയുടെ കുട്ടികൾ ക്രിസ്‌മസ് കേക്കുകൾ മുറിച്ച് അന്തേവാസികളായ അമ്മമാർക്ക് വിതരണം ചെയ്‌തു. തുടർന്ന് ടീമംഗങ്ങളും അന്തേവാസികളും ഒത്തുചേർന്ന് ലഘുഭക്ഷണം പങ്കുവെച്ചു. ക്രിസ്‌മസിന്‍റെ ആവേശം പകർന്നുകൊണ്ട് ക്രിസ്‌മസ് ഗാനങ്ങൾ ആലപിച്ചും ആശംസകൾ നൽകിയും കളിക്കാരുമായി അന്തേവാസികൾ സന്തോഷം പങ്കിട്ടു.