കേരളം

kerala

ETV Bharat / state

മാവോയിസ്റ്റുകൾക്ക് ഇസ്ലാമിക തീവ്രവാദികൾ സഹായം നൽകുന്നുവെന്ന് കുമ്മനം - വാദം ശരിയെന്ന് കുമ്മനം

സംസ്ഥാനത്ത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കൂടാന്‍ കാരണം സര്‍ക്കാരാണെന്നും കുമ്മനം ആരോപിച്ചു.

മാവോയിസ്റ്റുകൾക്ക് ഇസ്ലാമിക തീവ്രവാദികൾ സഹായം നൽകുന്നുവെന്ന വാദം ശരിയെന്ന് കുമ്മനം

By

Published : Nov 20, 2019, 12:31 AM IST

എറണാകുളം: മാവോയിസ്റ്റുകൾക്ക് ഇസ്ലാമിക തീവ്രവാദികൾ സഹായം നൽകുന്നുവെന്ന സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ അഭിപ്രായം ശരിയെന്ന് കുമ്മനം രാജശേഖരൻ . കേരളം തീവ്രവാദ പ്രസ്ഥാനങ്ങളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. ഇതിന്‍റെ ഉത്തരവാദിത്വം സർക്കാറിന് തന്നെയാണെന്ന് കുമ്മനം പറഞ്ഞു. ഇത്തരം കേസുകളിൽ പ്രതികളെ പിടികൂടി നിയമത്തിന്‍റെ മുന്നിൽ കൊണ്ടുവരാൻ സര്‍ക്കാരിന് കഴിയുന്നില്ലെന്നും, വേഷംമാറി തീവ്രവാദപ്രവർത്തനം നടത്തുന്ന മാവോവാദികൾക്ക് പിന്നിൽ ആരാണെന്നുള്ളതില്‍ അന്വേഷണം നടക്കുന്നില്ലെന്നും കുമ്മനം കുറ്റപ്പെടുത്തി.

മാവോയിസ്റ്റുകൾക്ക് ഇസ്ലാമിക തീവ്രവാദികൾ സഹായം നൽകുന്നുവെന്ന വാദം ശരിയെന്ന് കുമ്മനം

തീവ്രവാദപ്രവർത്തനം നടത്തുന്ന സംഘടനകൾക്കെല്ലാം തമ്മിൽ ബന്ധമുണ്ട്. കമ്യൂണിസ്റ്റ്, മാവോ, മുസ്ലിം തീവ്രവാദ സംഘടനകൾക്ക് ലഭിക്കുന്ന വിദേശ സഹായമുൾപ്പടെയുള്ള കാര്യങ്ങളിൽ സമഗ്രമായ അന്വേഷണമാണ് വേണ്ടത്. മാവോയിസ്റ്റുകളുടെ പ്രവർത്തനം വിപ്ലവ പ്രവർത്തനമല്ല രാജ്യദ്രോഹ പ്രവർത്തനമാണ് ഇതിനെതിരെ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും കുമ്മനം പറഞ്ഞു.

ശബരിമലവിഷയത്തില്‍ ഇപ്പോഴത്തെ നിലപാട് കഴിഞ്ഞ വർഷം സർക്കാർ സ്വീകരിച്ചിരുന്നുവെങ്കിൽ വലിയ പ്രശ്നങ്ങൾ ഒഴിവാക്കമായിരുന്നു. നിയമപരമായി കഴിഞ്ഞ വർഷം നിലനിന്നിരുന്ന സാഹചര്യം തന്നെയാണ് ഈ വർഷവും ശബരിമലയിലുള്ളത്. ശബരിമലയുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് പ്രസിഡന്‍റ് പ്രകോപനപരമായ പ്രസ്‌താവനകൾ അവസാനിപ്പിക്കണമെന്നും തന്ത്രിക്കും പന്തളം രാജാവിനുമെതിരെ നടത്തിയ പ്രസ്‌താവന വിശ്വാസികൾക്ക് വേദനയുണ്ടാക്കിയെന്നും കുമ്മനം അഭിപ്രായപ്പെട്ടു.

ABOUT THE AUTHOR

...view details