കേരളം

kerala

ETV Bharat / state

ഒട്ടുപാൽ മോഷ്ടാക്കള്‍ അറസ്റ്റില്‍ - keezhmad chakkamkulangara

പട്ടിമറ്റം സ്വദേശി സാജൂ, സൗത്ത് വാഴക്കുളം സ്വദേശികളായ ശ്യംകുമാർ, ബാബു ജോസ് എന്നിവരാണ് അറസ്റ്റിലായത്

ഒട്ടുപാൽ മോഷണം  മോഷ്ടാക്കള്‍ അറസ്റ്റില്‍  കീഴ്‌മാട് ചക്കംകുളങ്ങര  എടത്തല പൊലീസ്  keezhmad chakkamkulangara  Arrest
ഒട്ടുപാൽ മോഷ്ടാക്കള്‍ അറസ്റ്റില്‍

By

Published : Mar 3, 2020, 11:23 PM IST

എറണാകുളം:കീഴ്‌മാട് ചക്കംകുളങ്ങരയിൽന്നും 230 കിലോ ഒട്ടുപാൽ മോഷ്ടിച്ച മൂന്ന് പേരെ എടത്തല പൊലീസ് അറസ്റ്റ് ചെയ്തു. പട്ടിമറ്റം സ്വദേശി സാജൂ (44), സൗത്ത് വാഴക്കുളം സ്വദേശികളായ ശ്യംകുമാർ (39), ബാബു ജോസ് (41) എന്നിവരെയാണ് ഇൻസ്പെക്ടർ നോബിൾ.പി.ജെയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെ സമാനമായ രീതിയിൽ നിരവധി കേസുകൾ മറ്റ് പൊലീസ് സ്റ്റേഷനുകളിലും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ABOUT THE AUTHOR

...view details