കേരളം

kerala

ETV Bharat / state

ചര്‍ച്ച് ആക്‌ടിന് വേണ്ടിയുള്ള പ്രചാരണം അനാവശ്യമെന്ന് കെസിബിസി

കർദിനാൾ ജോർജ് ആലഞ്ചേരിയെ പ്രസിഡന്‍റാക്കി കെസിബിസിയുടെ പുതിയ ഭരണ സമിതി കൊച്ചിയിൽ നടന്ന മെത്രാൻ സമിതി യോഗം തെരഞ്ഞെടുത്തു.

kochi kcbc meeting  kardinal george mar alencherry  kcbc new president  ചര്‍ച്ച് ആക്‌ട്  church act  കെസിബിസി  കർദിനാൾ ജോർജ് ആലഞ്ചേരി
ചര്‍ച്ച് ആക്‌ടിന് വേണ്ടിയുള്ള പ്രചാരണം അനാവശ്യമെന്ന് കെസിബിസി

By

Published : Dec 6, 2019, 6:54 PM IST

കൊച്ചി: ചര്‍ച്ച് ആക്‌ടിന് വേണ്ടിയുള്ള പ്രചാരണം അനാവശ്യമെന്നും ഇതിന് പിന്നിൽ സഭാവിരുദ്ധ ശക്തികളെന്നും കെസിബിസി. ചില സർക്കാര്‍ വകുപ്പുകളിൽ നടക്കുന്ന വഴിവിട്ട ഇടപെടലുകളില്‍ ആശങ്ക രേഖപ്പെടുത്തുന്നതായും കെസിബിസി അറിയിച്ചു. കർദിനാൾ ജോർജ് ആലഞ്ചേരിയെ പ്രസിഡന്‍റാക്കി കെസിബിസിയുടെ പുതിയ ഭരണ സമിതിയെയും കൊച്ചിയിൽ നടന്ന യോഗം തെരഞ്ഞെടുത്തു.

ചര്‍ച്ച് ആക്‌ടിന് വേണ്ടിയുള്ള പ്രചാരണം അനാവശ്യമെന്ന് കെസിബിസി

വിവാദ ഭൂമിയിടപാടിൽ ആരോപണ വിധേയനായ കർദിനാൾ ജോർജ് ആലഞ്ചേരിയെ സിറോ മലബാർ സഭയുടെ ഭരണപരമായ ചുമതലകളിൽ നിന്നും മാറ്റി മാസങ്ങൾ പിന്നിടുന്നതിനിടെയാണ് കെസിബിസിയുടെ പുതിയ പ്രസിഡന്‍റായി തെരഞ്ഞെടുത്തത്. ആർച്ച് ബിഷപ്പ് സൂസപാക്യം സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്കാണ് മെത്രാന്മാരുടെ യോഗം ആലഞ്ചേരിയെ തെരഞ്ഞടുത്തത്.

കോഴിക്കോട് രൂപത മെത്രാൻ വർഗീസ് ചക്കാലയ്ക്കലിനെ വൈസ് പ്രസിഡന്‍റായും ബത്തേരി രൂപതാ അധ്യക്ഷൻ ജോസഫ് മാർ തോമസിനെ ജനറൽ സെക്രട്ടറിയായും തെരഞ്ഞടുത്തു. കേരളത്തിലെ ക്രൈസ്‌തവ സമുദായങ്ങളുടെ സ്വത്ത് സംരക്ഷിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും ചർച്ച് ആക്‌ട് നടപ്പിലാക്കണമെന്ന ആവശ്യത്തിന് പിന്നിൽ സഭാവിരുദ്ധ ശക്തികളാണെന്ന് കെസിബിസി വിലയിരുത്തി. ക്രിസ്‌തീയ സഭകൾക്കോ സർക്കാരിനോ ഇല്ലാത്ത ആവശ്യത്തിന് പിന്നിൽ നിക്ഷിപ്‌ത താല്‍പര്യക്കാരാണുള്ളത്.

ഭരണരംഗത്തെ ചില വകുപ്പുകളിലെ വഴിവിട്ട ഇടപെടലുകളും തെറ്റായ സ്വാധീനങ്ങളും വിമർശന വിധേയമായിട്ടും തിരുത്തലുകൾക്ക് സർക്കാർ തയ്യാറാവാത്തത് ആശങ്കയുളവാക്കുന്നു. ഞായറാഴ്‌ച ദിവസങ്ങളിൽ കുട്ടികൾക്കുള്ള മത്സരങ്ങളും അധ്യാപക പരിശീലനവും നടത്താനുളള തീരുമാനം ഉത്കണ്‌ഠയുളവാക്കുന്നതാണ്. ക്രിസ്‌തീയ സമുദായത്തിന്‍റെ സാമ്പത്തിക പിന്നോക്കാവസ്ഥയ്ക്ക് പരിഹാരം നിർദേശിക്കാൻ സർക്കാർ കമ്മീഷനെ നിയമിക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു.

ഓർത്തഡോക്‌സ് സഭയിലെ പ്രശ്‌നങ്ങൾ സമാധാനപരമായി പരിഹരിക്കുന്നതിന് ശ്രമം നടത്താനും കെസിബിസി യോഗം തീരുമാനിച്ചു. മൂന്ന് ദിവസങ്ങളിലായി കൊച്ചിയിൽ നടന്ന മെത്രാൻ സമിതിയുടെ യോഗത്തിൽ കേരള കത്തോലിക്ക സഭയിലെ മുഴുവൻ മെത്രാന്മാരും പങ്കെടുത്തു.

ABOUT THE AUTHOR

...view details