കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതയുടെ എതിർപ്പിന് പിന്നാലെ സർക്കുലർ പള്ളികളില്‍ വായിക്കുന്ന കാര്യത്തില്‍ തീരുമാനം മാറ്റി കെസിബിസി. കർദിനാളിനെ പിന്തുണയ്ക്കുന്ന കെസിബിസി സർക്കുലർ പള്ളികളില്‍ വായിക്കില്ല. ഭൂമി ഇടപാട് അന്വേഷണ റിപ്പോർട്ടിന്‍റെ ഉള്ളടക്കം അറിയില്ലെന്നാണ് സർക്കുലർ വായിക്കാതിരിക്കാൻ വിശദീകരണമായി കെസിബിസി പറയുന്നത്. കെസിബിസി സർക്കുലർ ഇറക്കിയത് ശരിയായില്ലെന്ന് അതിരൂപത നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് യോഗ തീരുമാനത്തിന് വിരുദ്ധമെന്ന് വ്യക്തമാക്കിയ സാഹചര്യത്തിലാണ് കെസിബിസി തീരുമാനം മാറ്റിയത്. കേരള കത്തോലിക്കാ മെത്രാന്‍സമിതിയുടെ വര്‍ഷകാല സമ്മേളനം അവസാനിച്ചതിനു പിന്നാലെയാണ് പുതിയ തീരുമാനം.
സർക്കുലറിനെതിരെ അതിരൂപതയും: പള്ളികളില്‍ വായിക്കില്ലെന്ന് കെസിബിസി - കെസിബിസി
കെസിബിസി സർക്കുലർ ഇറക്കിയത് ശരിയായില്ലെന്ന് അതിരൂപത നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് യോഗ തീരുമാനത്തിന് വിരുദ്ധമെന്ന് വ്യക്തമാക്കിയ സാഹചര്യത്തിലാണ് കെസിബിസി തീരുമാനം മാറ്റിയത്.
എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമിവിവാദം കെസിബിസി സമ്മേളനത്തില്‍ പരാമര്‍ശിക്കപ്പെട്ടെങ്കിലും മാര്‍പാപ്പക്ക് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ട സാഹചര്യത്തില്‍ ചര്‍ച്ചകളിലേക്കും തീരൂമാനങ്ങളിലേക്കും പോയിട്ടില്ല. ഈ സാഹചര്യത്തില്‍ മറിച്ചുള്ള പ്രസ്താവന സര്‍ക്കുലര്‍ രൂപത്തില്‍ പുറത്തിറക്കിയത് ശരിയല്ല. കെസിബിസി തീരുമാനങ്ങളെക്കുറിച്ച് പ്രസ് റിലീസ് പുറത്തിറക്കാനായിരുന്നു യോഗ തീരുമാനം. അതില്‍ നിന്നു വ്യത്യസ്തമായി പള്ളികളില്‍ വായിക്കണമെന്ന നിര്‍ദേശത്തോടെ സര്‍ക്കുലര്‍ നല്‍കപ്പെട്ടത് കെസിബിസി യോഗതീരുമാനത്തിനു വിരുദ്ധമാണന്നും എറണാകുളം അങ്കമാലി അതിരൂപത അറിയിച്ചു.