പെരിയ ഇരട്ടക്കൊലപാതകത്തില്‍ സിബിഐ അന്വേഷണം: സിബിഐ നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി - നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി
നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും സിബിഐ അന്വേഷണം വേണമെന്നും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.
![പെരിയ ഇരട്ടക്കൊലപാതകത്തില്‍ സിബിഐ അന്വേഷണം: സിബിഐ നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി](https://etvbharatimages.akamaized.net/etvbharat/images/768-512-2879532-109-59b9ddde-6f84-4871-952a-e005525d9be5.jpg)
പെരിയ ഇരട്ടക്കൊലപാതകത്തില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട്കൊല്ലപ്പെട്ട ശരത് ലാലിന്‍റേയും കൃപേഷിന്‍റേയുംബന്ധുക്കള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ നിലപാട് അറിയിക്കാന്‍ സിബിഐയോട് ഹൈക്കോടതി. ഇത് സംബന്ധിച്ച് പത്ത് ദിവസത്തിനകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരിനും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. പ്രതികള്‍ ഭരണകക്ഷിയുമായി ബന്ധമുള്ളവരാണെന്നും നിലവിലെ അന്വേഷണത്തില്‍ തൃപ്തരല്ലെന്നും കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ഹര്‍ജിയില്‍ ആരോപിച്ചു. ഈ സാഹചര്യത്തില്‍ സിബിഐ അന്വേഷണത്തിലൂടെ മാത്രമേ യഥാര്‍ത്ഥപ്രതികളെ കണ്ടെത്താന്‍ കഴിയൂവെന്നും അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഹൈക്കോടതി സിംഗിള്‍ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.