കൊച്ചി: കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍റെ നേതൃത്വത്തിൽ നടത്തിയ കരുണ സംഗീതനിശയിൽ സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന പരാതിയിൽ പരാതിക്കാരനായ സന്ദീപ് വാര്യരുടെ മൊഴി ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തി. ക്രമക്കേട് തെളിയിക്കുന്ന രേഖകളും വിവരങ്ങളും ക്രൈംബ്രാഞ്ചിന് നൽകിയെന്ന് സന്ദീപ് വാര്യർ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസനിധിയിലേക്ക് സാമ്പത്തിക സഹായം വാഗ്‌ദാനം ചെയ്‌ത് നടത്തിയ സംഗീതനിശയിലെ സാമ്പത്തിക ക്രമക്കേടിനെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാൻ സിപിഎം ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഇതിന് തെളിവാണ് കൊച്ചി മ്യൂസിക് ഫൗണ്ടേഷന് സിപിഎം ജില്ലാ നേതൃത്വം നൽകിയ പിന്തുണ. തട്ടിപ്പ് പിടിക്കപ്പെട്ടപ്പോഴുള്ള ജാള്യത മറയ്ക്കാനാണ് സംഘാടകർ അന്വേഷണം ആവശ്യപ്പെട്ടതെന്നും സന്ദീപ് വാര്യർ പറഞ്ഞു.
കരുണ വിവാദം; സന്ദീപ് വാര്യരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി
കരുണ സംഗീതനിശയിലെ സാമ്പത്തിക ക്രമക്കേടിനെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാൻ സിപിഎം ശ്രമിക്കുന്നുവെന്നും യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യര്‍
കരുണ വിവാദം; സന്ദീപ് വാര്യരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി
കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ പ്രതിനിധികളിൽ നിന്നും അന്വേഷണം സംഘം ഇന്നലെ മൊഴി രേഖപ്പെടുത്തിയിരുന്നു. ശക്തമായ തെളിവുകൾ ലഭിക്കുകയാണെങ്കിൽ മാത്രം കേസെടുക്കാനാണ് ക്രൈംബ്രാഞ്ചിന്‍റെ തീരുമാനമെന്നാണ് സൂചന. കൊച്ചിയിൽ നടത്തിയ സംഗീതനിശയിൽ നിന്നും ലഭിച്ച തുക സംഘടകരായ കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസനിധിയിലേക്ക് നൽകിയില്ലെന്നാണ് ആരോപണം. ഫൗണ്ടേഷൻ ഭാരവാഹിയായ ആഷിഖ് അബു ഉൾപ്പടെയുള്ളവർക്കെതിരെയാണ് സമൂഹമാധ്യമത്തിലൂടെ പരാതിക്കാരൻ ആരോപണമുന്നയിച്ചത്.