എറണാകുളം: നിരവധി അന്തർദേശീയ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച "കൊന്നപ്പൂക്കളും മാമ്പഴവും"എന്ന സിനിമയ്ക്ക് ശേഷം അഭിലാഷ് എസ് തിരക്കഥ എഴുതി സംവിധാനം നിർവഹിക്കുന്ന "കർത്താവ് ക്രിയ കർമ്മം" എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി (Karthavu Kriya Karmam Movie First Look Poster). സതീഷ് ഭാസ്ക്കർ, ഹരിലാൽ, സൂര്യലാൽ, അഖിൽ, പ്രണവ്, ഷെമീർ അരുൺ ജ്യോതി മത്യാസ്, ഡോക്‌ടർ റെജി ദിവാകർ, ഡോക്‌ടർ വിഷ്‌ണു കർത്ത, അരവിന്ദ്, ബിജു ക്ലിക്ക് ഹരികുമാർ, ബിച്ചു അനീഷ്, ഷേർലി സജി, നൈനു ഷൈജു, ബേബി മേഘ്ന വിൽസൺ, മാസ്റ്റർ നെഹൽ വിൽസൺ, മാസ്റ്റർ നിഥിൻ മനോജ്, മാസ്റ്റർ ആഷിക് എസ് എന്നിവരാണ് പ്രധാന അഭിനേതാക്കൾ.
പതിവ് സസ്പെൻസ് ത്രില്ലർ സിനിമകളിൽ നിന്നും ഏറെ വ്യത്യസ്‌തമായ ഒരു ട്രീറ്റ്‌മെന്‍റാണ് ഈ സിനിമയുടേത് എന്ന് സംവിധായകൻ അഭിലാഷ് എസ് പറഞ്ഞു. വില്ലേജ് ടാക്കീസിന്‍റെ ബാനറിൽ ശങ്കർ എം കെ നിർമിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം അഭിരാം അർ നാരായൺ നിർവഹിക്കുന്നു. ചിത്രത്തിന്‍റെ കഥ മോബിൻ മോഹൻ അഭിലാഷ് എസ്, ശ്യാം കോതേരി, സത്താർ സലിം, ടോംജിത് എന്നിവർ ചേർന്നാണ് എഴുതിയിരിക്കുന്നത്.