കേരളം

kerala

ETV Bharat / state

യാത്രാനിയന്ത്രണം : രോഗികളെ അതിര്‍ത്തിയില്‍ തടയരുതെന്ന് കര്‍ണാടകയോട്‌ ഹൈക്കോടതി - karnataka

രണ്ട്‌ ഡോസ്‌ കൊവിഡ്‌ വാക്‌സിന്‍ എടുത്തവര്‍ക്കും സംസ്ഥാനത്ത് പ്രവേശിക്കാന്‍ 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടിപിസിആര്‍ പരിശോധനാഫലം വേണമെന്നാണ് കര്‍ണാടകയുടെ ഉത്തരവ്

കേരളത്തില്‍ നിന്നുള്ളവര്‍ക്ക് യാത്ര നിയന്ത്രണം  കര്‍ണാടക  കര്‍ണാടക സര്‍ക്കാർ  karnataka  karnataka covid restriction  karnataka  കൊവിഡ്‌ വാക്‌സിന്‍
കേരളത്തില്‍ നിന്നുള്ളവര്‍ക്ക് യാത്ര നിയന്ത്രണം; രോഗികളെ അതിര്‍ത്തിയില്‍ തടയരുതെന്ന് കര്‍ണാടക സര്‍ക്കാരിനോട്‌ ഹൈക്കോടതി

By

Published : Aug 17, 2021, 7:57 PM IST

എറണാകുളം : സംസ്ഥാനത്തുനിന്നുള്ള രോഗികളെ അതിര്‍ത്തിയില്‍ തടയരുതെന്ന് കര്‍ണാടക സര്‍ക്കാരിനോട്‌ കേരള ഹൈക്കോടതി. സ്വകാര്യ വാഹനങ്ങളിലെത്തുന്ന രോഗികള്‍ ഉൾപ്പടെ അടിയന്തര സാഹചര്യത്തിലെത്തുന്നവരെ, മതിയായ രേഖകൾ ഉണ്ടെങ്കിൽ കടത്തിവിടണം.

കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കര്‍ണാടക അതിര്‍ത്തി കടക്കാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ ഇടക്കാല ഉത്തരവ്‌.

ജോലിക്ക്‌ പോകുന്നവരും, വിദ്യാർഥികളും ഉൾപ്പടെ സ്ഥിരം യാത്രക്കാരെ തടയരുത്. ബന്ധുക്കളുടെ മരണം അടക്കം അടിയന്തര സാഹചര്യത്തിലെത്തുന്നവർ, ആരോഗ്യ പ്രവർത്തകർ എന്നിവരെയും തടയരുതെന്നും ഹൈക്കോടതി നിർദേശിച്ചു.

അതിര്‍ത്തി കടക്കാന്‍ രണ്ട് ഡോസ്‌ വാക്‌സിന്‍ എടുത്തവര്‍ക്കും ആര്‍ടിപിസിആര്‍ പരിശോധനാസർട്ടിഫിക്കറ്റ് വേണമെന്നാണ് കര്‍ണാടക സര്‍ക്കാര്‍ തീരുമാനം. ഇതുമൂലം പ്രതിദിനം കര്‍ണാടകയിലേക്ക് പോകുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ മൂന്ന് ദിവസം കൂടുമ്പോള്‍ കൊവിഡ്‌ പരിശോധന നടത്തേണ്ട സാഹചര്യമാണ്.

ഭരണഘടന ഉറപ്പുനല്‍കുന്ന സ്വാഭാവിക നീതിയുടെ ലംഘനമാണിതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. വിഷയത്തില്‍ വിശദമായ വാദം കേള്‍ക്കുന്നതിനായി കോടതി, ഹര്‍ജി ഓഗസ്റ്റ് 25 ലേക്ക് മാറ്റി. മഞ്ചേശ്വരം എംഎൽഎ കെഎം അഷറഫ് ഉൾപ്പടെയുള്ളവരാണ് ഹൈക്കോടതിയെ സമീപിച്ചത്.

ABOUT THE AUTHOR

...view details