കേരളം

kerala

ETV Bharat / state

സ്വര്‍ണക്കടത്തിന്‍റെ മുഖ്യ ആസൂത്രകൻ അര്‍ജുൻ ആയങ്കിയെന്ന് കസ്റ്റംസ്

സ്വര്‍ണക്കടത്തിന് പ്രതിഫലം 40,000 രൂപയും വിമാനടിക്കറ്റുമെന്ന് പിടിയിലായ മുഹമ്മദ് ഷഫീഖ്.

കസ്റ്റംസ്  സ്വര്‍ണക്കടത്തിന്‍റെ മുഖ്യ ആസൂത്രകൻ അര്‍ജു ആയങ്കിയെന്ന് കസ്റ്റംസ്  സ്വര്‍ണക്കടത്ത്  കരിപ്പൂര്‍ സ്വര്‍ണക്കടത്ത്  അര്‍ജുൻ ആയങ്കി  Customs  Arjun Ayanki  gold smuggling  Arjun Ayanki the mastermind behind gold smuggling  Karipur Airport  Karipur gold smuggling  Ramanattukara accident
സ്വര്‍ണക്കടത്തിന്‍റെ മുഖ്യ ആസൂത്രകൻ അര്‍ജുൻ ആയങ്കിയെന്ന് കസ്റ്റംസ്

By

Published : Jun 25, 2021, 1:01 PM IST

എറണാകുളം: കരിപ്പൂർ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസില്‍ അർജുൻ ആയങ്കി മുഖ്യ ആസൂത്രകനെന്ന് കസ്റ്റംസ്. സ്വർണം കടത്തിയത് അർജുന് വേണ്ടിയാണെന്ന് പിടിയിലായ മുഹമ്മദ് ഷഫീഖ് മൊഴി നൽകിയിരുന്നു.

അർജുൻ നിർദേശിച്ച പ്രകാരമാണ് സ്വർണം കടത്തിയതെന്നും അതിനായി നാൽപതിനായിരം രൂപയും വിമാന ടിക്കറ്റും നല്‍കിയെന്നും മുഹമ്മദ് മൊഴി നല്‍കിയിട്ടുണ്ട്. മുഹമ്മദ് ഷഫീഖിന്‍റെ കസ്റ്റഡി അപേക്ഷ കസ്റ്റംസ് കൊച്ചി എസിജെഎം കോടതിയിൽ സമർപ്പിച്ചു. അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും.

Also Read: 'സ്വർണം തിരിച്ചുതന്നില്ലെങ്കിൽ കൈകാര്യം ചെയ്യാൻ അറിയാം', അർജ്ജുൻ ആയങ്കിയുടെ ഭീഷണി സന്ദേശം പുറത്ത്

അതേസമയം, ചോദ്യം ചെയ്യലിന് ഹാജരാകാൻ അർജുൻ ആയങ്കിക്ക് കസ്റ്റംസ് നോട്ടീസ് അയച്ചിട്ടുണ്ട്. ഈ മാസം 28ന് ഹാജരാകാനാണ് നിർദേശം. സ്വർണക്കടത്ത് ക്വട്ടേഷൻ സംഘാംഗത്തെ അർജുൻ ആയങ്കി ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്തു വന്നിട്ടുണ്ട്. ബുധനാഴ്‌ച അർജുൻ ആയങ്കിയുടെ കണ്ണൂരിലെ വീട്ടിൽ കസ്‌റ്റംസ് റെയ്‌ഡ് നടത്തിയിരുന്നു.

Also Read: കരിപ്പൂർ വിമാന സ്വർണ്ണക്കടത്ത്; അർജുൻ ആയങ്കിക്ക് കസ്റ്റംസ് നോട്ടീസ്

രാമനാട്ടുകര വാഹന അപകടവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് സ്വര്‍ണക്കടത്ത് സംഘത്തിനെ കുറിച്ച് പൊലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിക്കുന്നത്. ജൂണ്‍ 21 ന് പുലര്‍ച്ചെയാണ് കോഴിക്കോട് രാമനാട്ടുകരയിൽ വാഹനാപകടമുണ്ടായത്.

ABOUT THE AUTHOR

...view details