കേരളം

kerala

ETV Bharat / state

വൈദികര്‍ തനിക്കെതിരെ നീങ്ങുന്നതില്‍ ആശങ്കയുണ്ടെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

വത്തിക്കാനില്‍ നിന്നുണ്ടായ തീരുമാനങ്ങളുടെ വെളിച്ചത്തിലായിരുന്നു സ്ഥിരം സിനഡ് യോഗം

കര്‍ദിനാള്‍ ആലഞ്ചേരി

By

Published : Jul 6, 2019, 7:16 AM IST

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരില്‍ വലിയ വിഭാഗം തനിക്കെതിരായി നീങ്ങുന്നതില്‍ ആശങ്കയുണ്ടെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സഭയുടെ സ്ഥിരം സിനഡ് യോഗത്തിലാണ് കര്‍ദിനാള്‍ തന്‍റെ ആശങ്ക അംഗങ്ങളെ അറിയിച്ചത്. ചില വൈദികരുടെ പേര് പ്രത്യേകം പരാമര്‍ശിച്ചതായാണ് സൂചന. ഇക്കാര്യത്തില്‍ സിനഡ് അംഗങ്ങളുടെ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നും അദേഹം ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യം അടുത്തമാസം ചേരുന്ന സമ്പൂര്‍ണ സിനഡില്‍ ചര്‍ച്ചചെയ്യാമെന്ന് ആര്‍ച്ച് ബിഷപ്പുമാര്‍ അറിയിച്ചു.
കഴിഞ്ഞയാഴ്ച വത്തിക്കാനില്‍ നിന്നുണ്ടായ തീരുമാനങ്ങളുടെ വെളിച്ചത്തിലായിരുന്നു സ്ഥിരം സിനഡ് യോഗം. വത്തിക്കാന്‍റെ നിര്‍ദേശം നടപ്പായതായി സിനഡ് വിലയിരുത്തി. മേജര്‍ ആര്‍ച്ച് ബിഷപ്പ് എറണാകുളം അങ്കമാലി അതിരൂപതയുടെ ചുമതല ഏറ്റെടുക്കുകയും അഡ്മിനിസ്‌ട്രേറ്റര്‍ ആയിരുന്ന ജേക്കബ് മനത്തോടത്ത് ചുമതലയൊഴിയുകയും ചെയ്തു. മാറ്റിനിര്‍ത്തപ്പെട്ട സഹായമെത്രാന്മാര്‍ നിര്‍ദേശിക്കപ്പെട്ട സ്ഥലത്തേക്ക് മാറിക്കഴിഞ്ഞതായും സിനഡ് വിലയിരുത്തി.
വ്യാജ രേഖ ചമച്ചെന്ന കേസ് ഉയര്‍ന്നുവന്നശേഷം ആദ്യമായാണ് സ്ഥിരം സിനഡ് ചേര്‍ന്നത്. കേസ് നല്‍കാന്‍ ഇടയായ സാഹചര്യവും മറ്റും കര്‍ദിനാള്‍ സിനഡ് അംഗങ്ങളെ അറിയിച്ചു.

ABOUT THE AUTHOR

...view details