എറണാകുളം:പ്രിയ വർഗീസിന്‍റെ നിയമനത്തിൽ യുജിസിയെ തള്ളി കണ്ണൂർ സർവകലാശാല. അസോസിയേറ്റ് പ്രൊഫസർ തസ്‌തികയിലേക്കുള്ള നിയമനത്തിനാവശ്യമായ യോഗ്യതകൾ പ്രിയ വർഗീസിനുണ്ടെന്ന് സർവകലാശാല ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. മതിയായ യോഗ്യതയുടെ അടിസ്ഥാനത്തിലാണ് അസോസിയേറ്റ് പ്രൊഫസർ തസ്‌തികയിലേക്ക് പ്രിയ വർഗീസിനെ പരിഗണിച്ചതെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കണ്ണൂർ സർവകലാശാല വ്യക്തമാക്കി.
അസിസ്റ്റന്‍റ് പ്രൊഫസറായി 11 വർഷവും മൂന്ന് മാസവും രണ്ട് ദിവസത്തെ പരിചയവും പ്രിയക്ക് ഉണ്ടായിരുന്നു. അതിനാൽ അസോസിയേറ്റ് പ്രൊഫസർ തസ്‌തികയിലേക്ക് അപേക്ഷിക്കാനുള്ള പൂർണ്ണ യോഗ്യതയുണ്ട്. അപേക്ഷകയുടെ യോഗ്യത കണക്കിലെടുത്താണ് കമ്മിറ്റി മാർക്ക് നൽകിയത്.