കേരളം

kerala

ETV Bharat / state

ട്രെയിനില്‍ ആക്രമിക്കപ്പെട്ട പെണ്‍കുട്ടി അപകട നില തരണം ചെയ്തു - Train attack kanjiramattam

യുവതിയെ ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ ഊരി വാങ്ങിയ ശേഷം പ്രതി ഉപദ്രവിക്കാന്‍ ശ്രമിച്ചതോടെ കാഞ്ഞിരമറ്റം ഭാഗത്ത് വച്ച് യുവതി ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടിയത്

ട്രെയിനില്‍ അജ്ഞാതന്‍റെ ആക്രമണം  കാഞ്ഞിരമറ്റം അപകടം  യുവതിയുടെ ആരോഗ്യ നിലയിൽ പുരോഗതി  ട്രെയിൻ അപകടം  പുനലൂര്‍ പാസഞ്ചറില്‍ ആക്രമണ ശ്രമം  പുനലൂർ പാസഞ്ചർ വാർത്ത  woman health in progress  kanjiramattam Train attack  Train attack kanjiramattam  train attack
ട്രെയിനില്‍ അജ്ഞാതന്‍റെ ആക്രമണം; യുവതിയുടെ ആരോഗ്യ നിലയിൽ പുരോഗതി

By

Published : Apr 29, 2021, 11:10 AM IST

എറണാകുളം: ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ ആക്രമണം നേരിട്ട യുവതിയുടെ ആരോഗ്യ നിലയിൽ പുരോഗതി. യുവതി അപകട നില തരണം ചെയ്‌തതായി ആശുപത്രി അധികൃതർ അറിയിച്ചു. യുവതി തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണുള്ളത്. ഇന്നലെയാണ് യുവതിക്ക് നേരെ ആക്രമണം ഉണ്ടായത്.

അതേ സമയം പ്രതിയെന്ന്‌ സംശയിക്കുന്നയാളെ യുവതി തിരിച്ചറിഞ്ഞു. ബാബുക്കുട്ടനെയാണ് യുവതി തിരിച്ചറിഞ്ഞത്. ലോക്കൽ പൊലീസിന്‍റെ സഹായത്തോടെയാണ് ഇയാളെ തിരിച്ചറിഞ്ഞത്. മുമ്പും പല കേസുകളിലും ബാബുക്കുട്ടൻ പ്രതിയാണ്. എറണാകുളം സൗത്ത് റെയിൽവേ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

ആക്രമിക്കപ്പെട്ട യുവതി മുളന്തുരുത്തി സ്വദേശിയാണ്. യുവതിയെ ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ ഊരി വാങ്ങിയ ശേഷം ഉപദ്രവിക്കാന്‍ ശ്രമിച്ചതോടെ കാഞ്ഞിരമറ്റം ഭാഗത്ത് വച്ച് യുവതി ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടുകയായിരുന്നു. വീഴ്ചയില്‍ യുവതിയുടെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്.

Read mre: പുനലൂര്‍ പാസഞ്ചറില്‍ ആക്രമണ ശ്രമം; ട്രെയിനില്‍ നിന്നും പുറത്ത് ചാടിയ യുവതിക്ക് പരിക്ക്

ABOUT THE AUTHOR

...view details