എറണാകുളം: കങ്ങരപ്പടി മൈതാനം ജനങ്ങൾക്ക് സ്വന്തം. കങ്ങരപ്പടി നിവാസികളുടെ ഏക കളിസ്ഥലമായ മുനിസിപ്പൽ മൈതാനം ലൈഫ് പദ്ധതിക്ക് വേണ്ടിയും മറ്റു നിർമാണ പ്രവർത്തനങ്ങൾക്കു വേണ്ടിയും വിനിയോഗിക്കാൻ തീരുമാനിച്ചപ്പോൾ ജനങ്ങൾ ഒന്നടങ്കം പ്രതിഷേധവുമായി എത്തിയിരുന്നു. തദ്ദേശ ഭരണ തെരെഞ്ഞെടുപ്പിൽ ഗ്രൗണ്ടില്ലങ്കിൽ വോട്ടില്ല എന്ന നിലപാട് ഇവിടുത്തെ ജനങ്ങൾ സ്വീകരിച്ചു. ഇതിന്‍റെ ഫലമായി കങ്ങരപ്പടിയിലെ മുനിസിപ്പൽ മൈതാനത്തു നിർമാണ പ്രവർത്തനങ്ങൾ ഒന്നും നടത്തില്ലെന്നും മൈതാനമായിത്തന്നെ നിലനിർത്തുമെന്നും രാഷ്ട്രീയ മുന്നണികൾ ഉറപ്പുനൽകി. വാക്കാലുള്ള ഉറപ്പല്ല. കോൺഗ്രസും സി.പി.എമ്മും മുസ്ലിം ലീഗും രേഖാമൂലം എഴുതി നൽകി.
കങ്ങരപ്പടി മൈതാനം ഇനി ജനങ്ങൾക്ക് സ്വന്തം - life mission
കങ്ങരപ്പടി നിവാസികളുടെ ഏക കളിസ്ഥലമായ മുനിസിപ്പൽ മൈതാനം ലൈഫ് പദ്ധതിക്ക് വേണ്ടിയും മറ്റു നിർമാണ പ്രവർത്തനങ്ങൾക്കു വേണ്ടിയും വിനിയോഗിക്കാൻ തീരുമാനിച്ചപ്പോൾ ജനങ്ങൾ ഒന്നടങ്കം പ്രതിഷേധവുമായി എത്തിയിരുന്നു
ഗ്രൗണ്ടില്ലങ്കിൽ വോട്ടില്ല എന്ന മുദ്രാവാക്യമുയർത്തി ജനകീയ കൂട്ടായ്മയായ പീപ്പിൽസ് ഫോറം മുന്നിട്ടിറങ്ങിയപ്പോഴാണ് പ്രമുഖ രാഷ്ട്രീയകക്ഷികൾക്ക് എല്ലാം നിലപാട് മാറ്റേണ്ടി വന്നത്. കളമശേരി നഗരസഭയിലെ 14 മുതൽ 20 വരെയുള്ള വാർഡുകളിലെ യുവാക്കൾ ആശ്രയിക്കുന്ന ഏക കളിസ്ഥലമാണ് കങ്ങരപ്പടിയിലേത്. പുതിയ ഭരണസമിതി അധികാരമേൽകുമ്പോൾ മുൻ തീരുമാനം മാറ്റുമെന്നും ലൈഫ് പദ്ധതി മറ്റു സ്ഥലങ്ങളിൽ നടപ്പിലാക്കുമെന്നും രാഷ്ട്രീയ പാർട്ടികൾ എഴുതി നൽകിയ ഉറപ്പ് പാലിക്കുമെന്നുള്ള പ്രതീക്ഷയിലാണ് ജനങ്ങൾ.