എറണാകുളം: കലൂരില്‍ സ്ലാബ് തകര്‍ന്ന് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. വീടിനോട് ചേര്‍ന്ന കാന നവീകരിക്കുന്നതിനിടെയായിരുന്നു അപകടം.
ആന്ധ്രാപ്രദേശ് സ്വദേശി ധനപാലാണ് മരിച്ചത്. അപകടത്തില്‍പ്പെട്ട മറ്റ് രണ്ട് തൊഴിലാളികളെ പരിക്കുകളോടെ രക്ഷപ്പെടുത്തി.
മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ കോണ്‍ക്രീറ്റ് പാളികള്‍ മുറിച്ച് നീക്കിയാണ് തൊഴിലാളികളെ പുറത്തെടുത്തത്. പരിക്കേറ്റവരെ കളമശ്ശേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊച്ചി കോര്‍പ്പറേഷനില്‍ കാന നവീകരണത്തിന് കരാര്‍ ലഭിച്ച കമ്പനിയുടെ തൊഴിലാളികളാണ് ഇവര്‍. ജോലിക്കായി ഉണ്ടായിരുന്ന അഞ്ചില്‍ മൂന്ന് പേരാണ് അപകടത്തില്‍പ്പെട്ടത്.