എറണാകുളം:കളമശേരി മെഡിക്കൽ കോളജ് കൊവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റി. അടിയന്തിര ഒപി, ഡയാലിസിസ് എന്നിവ മാത്രമാണ് ഇനി മുതൽ ഇവിടെ പ്രവർത്തിക്കുകയുള്ളൂ. അതേസമയം, അത്യാഹിത വിഭാഗം ഉൾപ്പെടെയുള്ള സേവനങ്ങൾക്ക് ജില്ലയിലെ മറ്റു സർക്കാർ ആശുപത്രികളെ ആശ്രയിക്കേണ്ടതാണ്. ഒപിയിൽ നിലവിൽ ചികിത്സ തേടിയിരുന്ന ഗർഭിണികൾ, കുട്ടികൾ എന്നിവരെ ഏറ്റവും അടുത്തുള്ള സർക്കാർ ആരോഗ്യ കേന്ദ്രത്തിൽ തുടർചികിത്സയ്ക്കായി ആശ്രയിക്കേണ്ടി വരും.
കളമശേരി മെഡിക്കൽ കോളജ് ഇനിമുതൽ കൊവിഡ് ചികിത്സാ കേന്ദ്രമായി പ്രവർത്തിക്കും
ഇവിടെ ചികിത്സയിൽ തുടരുന്ന രോഗികളെ എറണാകുളം ജനറൽ ആശുപത്രി, ആലുവ ജില്ലാ ആശുപത്രി, കടവന്ത്ര ഇന്ദിര ഗാന്ധി സഹകരണ ആശുപത്രി എന്നിവിടങ്ങളിലേക്ക് അടിയന്തിരമായി മാറ്റുവാൻ ജില്ലാ കലക്‌ടർ മെഡിക്കൽ സൂപ്രണ്ടിനോട് നിർദേശിച്ചു.
കളമശേരി മെഡിക്കൽ കോളജ് ഇനിമുതൽ കൊവിഡ് ചികിത്സാ കേന്ദ്രമായി പ്രവർത്തിക്കും
മെഡിക്കൽ കോളജിലെ ചികിത്സാ സംവിധാനങ്ങൾ കൊവിഡ് രോഗബാധയുള്ളവർക്കായി ഉപയോഗിക്കേണ്ടതിനാലാണ് മാറ്റങ്ങൾ ഇന്ന് മുതൽ പ്രാവർത്തികമാക്കിയത്. നിലവിൽ ചികിത്സയിലുള്ള മറ്റു രോഗികളെ എറണാകുളം ജനറൽ ആശുപത്രി, ആലുവ ജില്ലാ ആശുപത്രി, കടവന്ത്ര ഇന്ദിര ഗാന്ധി സഹകരണ ആശുപത്രി എന്നിവിടങ്ങളിലേക്ക് അടിയന്തിരമായി മാറ്റുവാനുള്ള നിർദേശം ജില്ലാ കലക്‌ടർ എസ്. സുഹാസ് മെഡിക്കൽ സൂപ്രണ്ടിന് നൽകി.