കേരളം

kerala

ETV Bharat / state

കൊവിഡ് രോഗിയുടെ മരണം; പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ സംഘടനകള്‍ - kalamassery medical college

കളമശേരി മെഡിക്കല്‍ കോളജിലെ കൊവിഡ് രോഗിയുടെ മരണത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസും ബി.ജെ.പിയും ശക്തമായ സമരപരിപാടികളുമായി രംഗത്ത്

കളമശ്ശേരി മെഡിക്കൽ കോളേജ്  യൂത്ത് കോൺ​ഗ്രസ്സ് കളമശ്ശേരി നിയോജകമണ്ഡലം കമ്മിറ്റി  ബി.ജെ.പി കളമശ്ശേരി നിയോജകമണ്ഡലം കമ്മിറ്റി  കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രതിഷേധം  kalamassery medical college  kalamassery medical college covid patient death
മെഡിക്കൽ കോളേജിലെ കൊവിഡ് രോഗിയുടെ മരണം;രാഷ്‌ട്രീയ പാർട്ടികളുടെ പ്രതിഷേധം തുടരുന്നു

By

Published : Oct 22, 2020, 6:37 PM IST

എറണാകുളം: കളമശ്ശേരി മെഡിക്കൽ കോളജ് അധികാരികളുടെ അനാസ്ഥയ്ക്കെതിരെ വിവിധ രാഷ്‌ട്രീയ പാർട്ടികളുടെ പ്രതിഷേധം തുടരുന്നു. യൂത്ത് കോൺ​ഗ്രസ് കളമശ്ശേരി നിയോജകമണ്ഡലം കമ്മിറ്റിയുട‌െ നേതൃത്വത്തിൽ മെഡിക്കൽ കോളജിലേക്ക് ജീവൻരക്ഷായാത്ര സംഘടിപ്പിച്ചു. കളമശേരി എച്ച്.എം.ടി ജങ്ഷനിൽ നിന്ന് ആരംഭിച്ച പ്രതിഷേധയാത്രയുടെ സമാപനം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അഡ്വ.ബി.എ അബ്‌ദുല്‍ മുത്തലിബ് ഉദ്ഘാടനം ചെയ്‌തു.

മെഡിക്കൽ കോളേജിലെ കൊവിഡ് രോഗിയുടെ മരണം;രാഷ്‌ട്രീയ പാർട്ടികളുടെ പ്രതിഷേധം തുടരുന്നു

ബി.ജെ.പി കളമശ്ശേരി നിയോജകമണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ശവമഞ്ചവുമായി മെഡിക്കൽ കോളേജിനു മുമ്പിൽ നടത്തിയ സമരം ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്‍റ് എ.എൻ രാധാകൃഷ്‌ണൻ ഉദ്ഘാടനം ചെയ്‌തു. കുറ്റക്കാരായവർക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details