എറണാകുളം:കളമശേരിയില്‍ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച നാല് ഇതരസംസ്ഥാന തൊഴിലാളികളുടെ പോസ്‌റ്റ്‌മോർട്ടം ഇന്ന്. ഇലക്ട്രോണിക് സിറ്റിയിലെ നിര്‍മാണ പ്രവര്‍ത്തനത്തിനിടെ വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക് ശേഷമാണ് അപകടം. മൃതദേഹങ്ങൾ ഞായറാഴ്ച രാവിലെ വിമാന മാർഗം സ്വദേശമായ പശ്ചിമബംഗാളിലെ 24 പെർഗാനയിലേക്ക് കൊണ്ടുപോകും.
ALSO READ:കളമശ്ശേരി അപകടം: നിർമാണം നിര്‍ത്തിവെക്കണമെന്ന് കലക്ടറുടെ ഉത്തരവ്, സുരക്ഷ വീഴ്ചയെന്ന് വിലയിരുത്തല്‍
അപകടത്തിൽ നിന്നും രക്ഷപ്പെട്ട ഒരാൾ നിലവിൽ കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുകയാണ്. മറ്റൊരാളുടെ പരിക്ക് നിസാരമായതിനാൽ ആവശ്യമായ ചികിത്സയ്ക്ക് ശേഷം ആശുപത്രിയിൽ നിന്നും ഡിസ്‌ചാര്‍ജ് ചെയ്‌തിട്ടുണ്ട്. 18 അടിയോളം ആഴമുള്ള കുഴിയിൽ ജോലി ചെയിതിരുന്ന തൊഴിലാളികൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞാണ് അപകടം സംഭവിച്ചത്. ഇതുമായി ബന്ധപ്പെട്ട് എ.ഡി.എം അന്വേഷണം നടത്തി അഞ്ച് ദിവസത്തിനകം സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കും.