കേരളം

kerala

ETV Bharat / state

Kalamassery Blast Witness Response : 'നടന്നത് ഉഗ്രസ്‌ഫോടനം, ഇത്ര ഭയാനകമായ സംഭവത്തിന് സാക്ഷിയാകുന്നത് ആദ്യം' ; ഞെട്ടലിൽ ദൃക്‌സാക്ഷികൾ - explosion Kochi

Explosion In Jehovah's Witnesses Convention : ഇന്ന് രാവിലെയാണ് കളമശ്ശേരിയിൽ രണ്ടായിരത്തിലധികം ആളുകൾ പങ്കെടുത്ത യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന ഹാളിൽ സ്‌ഫോടനമുണ്ടായത്.

Kalamassery Blast  കളമശ്ശേരി സ്‌ഫോടനം  Kalamassery Explosion  ബോംബ്‌ സ്‌ഫോടനം  സ്‌ഫോടനം  യഹോവ സാക്ഷി  Jehovah Convention center  കളമശ്ശേരി  Kalamassery Blast witness response
Kalamassery Blast witness response

By ETV Bharat Kerala Team

Published : Oct 29, 2023, 2:41 PM IST

Updated : Oct 29, 2023, 4:08 PM IST

ദൃക്‌സാക്ഷികളുടെ പ്രതികരണം

എറണാകുളം : കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ കൺവെൻഷനിടെ നടന്നത് ഉഗ്രസ്ഫോടനമെന്ന് ദൃക്‌സാക്ഷികൾ. കണ്ണടച്ച് പ്രാർത്ഥന നടത്തുന്നതിനിടെ സ്ഫോടനമുണ്ടായതിനാൽ എന്താണ് സംഭവിച്ചതെന്ന് പലർക്കും മനസിലായില്ല. ജീവിതത്തിൽ ഇത്ര ഭയാനകമായ സംഭവത്തിന് സാക്ഷിയാവേണ്ടി വന്നത് ആദ്യമാണെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

സ്ഫോടന ശബ്‌ദം കേട്ട് കണ്ണ് തുറന്നപ്പോൾ തീനാളവും കട്ടപ്പുകയും നിലവിളിയുമായിരുന്നു. പലരും കുടുംബസമേതം എത്തിയവരായിരുന്നു. സ്ത്രീകളെയും കുട്ടികളെയും രക്ഷിച്ച് പുറത്തേക്ക് ഓടാനുള്ള നെട്ടോട്ടമായിരുന്നു. ഹാളിന്‍റെ മധ്യഭാഗത്തായിരുന്നു സ്ഫോടനം നടന്നത്. ഏകദേശം രണ്ടായിരത്തോളം വരുന്ന വിശ്വാസികൾ പങ്കെടുത്ത മൂന്ന് ദിവസത്തെ വാർഷിക കൺവെൻഷന്‍റെ സമാപന ദിവസമായിരുന്നു ഇന്ന്.

സ്ഫോടനത്തിൽ ഒരു സ്ത്രീ മരിക്കുകയും 36 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇതിൽ ഒരു കുട്ടിയുടെ നില അതീവ ഗുരുതരമാണ്.

രാവിലെ 9.40 ഓടെ യഹോവ സാക്ഷികളുടെ പ്രാർത്ഥനയ്ക്കിടെയാണ് സ്ഫോടനം നടന്നത്. മരണപ്പെട്ടയാളുടെ മൃതശരീരം കത്തിക്കരിഞ്ഞ നിലയിലായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്കും സമീപത്തെ സ്വകാര്യ ആശുപത്രികളിലേക്കുമാണ് മാറ്റിയത്.

സംസ്ഥാനത്ത് ജാഗ്രത നിര്‍ദ്ദേശം, വ്യാപക പരിശോധന;കളമശ്ശേരി യഹോവ സാക്ഷികളുടെ പ്രാര്‍ത്ഥനാ യോഗത്തില്‍ നടന്ന സ്‌ഫോടനത്തിന്‍റെ പശ്ചാതലത്തില്‍ സംസ്ഥാനത്താകെ ജാഗ്രത നിര്‍ദ്ദേശം. ജില്ലകളില്‍ ജാഗ്രത പുലര്‍ത്താന്‍ ജില്ല പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നൽകിയിരുന്നു. പല ജില്ലകളിലെയും റെയില്‍വേ സ്റ്റേഷന്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പൊലീസ് പരിശോധന നടത്തി. വിമാനത്താവളങ്ങളിലും സുരക്ഷ ശക്തമാക്കി. തിരുവനന്തപുരത്ത് യഹോവ സാക്ഷി പ്രാര്‍ത്ഥന യോഗങ്ങളില്‍ പൊലീസിന്‍റെ സ്പെഷ്യല്‍ ബ്രാഞ്ച് എത്തി വിവരങ്ങള്‍ ശേഖരിച്ചു.

നാടിനെ നടുക്കിയ സ്‌ഫോടനത്തിന്‍റെ വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ ഇന്‍റലിജന്‍സ്-ക്രമ സമാധാന ചുമതലകളുള്ള എഡിജിപിമാര്‍ ഉടന്‍ തന്നെ കളമശ്ശേരിയിലേക്ക് തിരിച്ചിരുന്നു. പ്രാഥമിക അന്വേഷണത്തിന്‍റെ വിവരങ്ങള്‍ ലഭിച്ച ശേഷം കളമശ്ശേരിയിലുണ്ടായത് ഐഇഡി (ഇംപ്രൊവൈസ്‌ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) ഉപയോഗിച്ചുള്ള സ്‌ഫോടനമാണെന്ന് ഡിജിപി ഷെയ്ഖ് ദര്‍വേശ് സാഹിബും പ്രതികരിച്ചിരുന്നു. പ്രത്യേക ഹെലികോപ്‌ടറില്‍ ഡിജിപി കളമശ്ശേരിയിലേക്ക് തിരിച്ചിട്ടുണ്ട്.

Last Updated : Oct 29, 2023, 4:08 PM IST

ABOUT THE AUTHOR

...view details