എറണാകുളം: വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണം സിബിഐ അന്വേഷണ സംഘത്തിനെതിരെ കലാഭവൻ സോബി ജോർജ്. സിബിഐ നടത്തിയ നുണ പരിശോധനയിൽ സോബി ജോർജ് പറഞ്ഞത് കളവാണെന്ന് തെളിഞ്ഞതായി വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് സോബിയുടെ പ്രതികരണം. അന്വേഷണം അട്ടിമറിക്കപെടുകയാണ്. സിബിഐ അന്വേഷണ സംഘവുമായി ഇനി സഹകരിക്കില്ല. നുണ പരിശോധനയെ കുറിച്ച് നിലവിൽ പ്രചരിക്കുന്ന രീതിയിൽ വാർത്തകൾ നൽകിയിട്ടില്ലെന്നാണ് ഇന്നലെയും അന്വേഷണ ഉദ്യോഗസ്ഥർ തന്നോട് പറഞ്ഞത്. എന്നാൽ ഇതിനെതിരായ കാര്യങ്ങളാണ് മാധ്യമങ്ങളിൽ കാണുന്നത്.
സിബിഐ അന്വേഷണ സംഘത്തിനെതിരെ കലാഭവൻ സോബി - Kalabhavan Sobi
സിബിഐ നടത്തിയ നുണ പരിശോധനയിൽ സോബി ജോർജ് പറഞ്ഞത് കളവാണെന്ന് തെളിഞ്ഞതായി വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് സോബിയുടെ പ്രതികരണം.
![സിബിഐ അന്വേഷണ സംഘത്തിനെതിരെ കലാഭവൻ സോബി കലാഭവൻ സോബി സോബി ജോർജ് പറഞ്ഞത് കളവാണെന്ന് തെളിഞ്ഞു Kalabhavan Sobi against CBI probe team Kalabhavan Sobi against CBI team Kalabhavan Sobi violin balabhaskar](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9531478-239-9531478-1605248294785.jpg)
സിബിഐ അന്വേഷണ സംഘത്തിനെതിരെ കലാഭവൻ സോബി
കലാഭവൻ സോബി
താൻ ആരോപണം ഉന്നയിച്ച ഇസ്രയേൽ സ്വദേശിനി നേരത്തെ പറഞ്ഞ രീതിയിലാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നത്. ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം അട്ടിമറിക്കപ്പെടുകയാണ്. ഇതിൽ തന്നെ ബലിയാടാക്കുകയാണ്. ബാലുവിന്‍റെ മരണം ആസൂത്രിത കൊലപാതകമായിരുന്നുവെന്ന് കാലം തെളിയിക്കും. തന്നെ അപായപ്പെടുത്തി ആത്മഹത്യയെന്ന് വരുത്തി തീർക്കാനുള്ള ശ്രമം നടക്കുന്നതായും സോബി ജോർജ് പറഞ്ഞു.
Last Updated : Nov 13, 2020, 1:31 PM IST