കേരളം

kerala

ETV Bharat / state

പ്രേക്ഷകർ വ്യക്തിത്വമുള്ളവരാകണമെന്ന് കലാഭവൻ നവാസ് ; കൃഷ്‌ണ കൃപാസാഗരം ഉടന്‍ - ടെലിവിഷൻ സിനിമ താരം ജയകൃഷ്‌ണൻ നായകൻ

Krishna Kripasagaram Movie : നവാഗതനായ അനീഷ് വാസുദേവൻ ആണ് ചിത്രത്തിന്‍റെ സംവിധായകൻ

Krishna KripaSagaram  Krishna KripaSagaram movie  Kalabhavan Navas On His upcoming movie  Kalabhavan Navas On movie Krishna Kripasagaram  Krishna Kripasagaram malayalam movie  പ്രേക്ഷകർ വ്യക്തിത്വമുള്ളവരാകണമെന്ന് കലാഭവൻ നവാസ്  കൃഷ്‌ണ കൃപാസാഗരം നവംബർ മൂന്നിന്  കൃഷ്‌ണ കൃപാസാഗരം  ടെലിവിഷൻ സിനിമ താരം ജയകൃഷ്‌ണൻ നായകൻ  സിനിമയുടെ വിശേഷങ്ങൾ പങ്കുവച്ച് താരങ്ങള്‍
Kalabhavan Navas On His upcoming movie

By ETV Bharat Kerala Team

Published : Nov 1, 2023, 7:53 PM IST

Updated : Nov 2, 2023, 8:49 AM IST

കൃഷ്‌ണ കൃപാസാഗരം ടീം മാധ്യമങ്ങളോട്

എറണാകുളം : ടെലിവിഷൻ സിനിമ താരം ജയകൃഷ്‌ണൻ പ്രധാന വേഷത്തിലെത്തുന്ന കൃഷ്‌ണ കൃപാസാഗരം ഉടന്‍ തിയേറ്ററുകളിലേക്ക്. ദേവി ക്രിയേഷൻസിന്‍റെ ബാനറിൽ കമാൻഡർ ദേവീദാസ് കഥ, തിരക്കഥ, സംഭാഷണം എഴുതി നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ അനീഷ് വാസുദേവൻ ആണ്.

ജയകൃഷ്‌ണനും കലാഭവൻ നവാസുമാണ് പ്രധാന വേഷത്തിൽ. ഐശ്വര്യ സഞ്ജയ്, ഷൈലജ കൊട്ടാരക്കര, ജ്യോതി കൃഷ്‌ണ എന്നിവരാണ് മറ്റു കേന്ദ്ര കഥാപാത്രങ്ങൾ. ഏറെ നാളത്തെ ഒരു ഇടവേളക്ക് ശേഷമാണല്ലോ മലയാള സിനിമയിലേക്കുള്ള കടന്നു വരവ് എന്ന ചോദ്യത്തിന് കലാഭവൻ നവാസ് ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.

സിനിമ മേഖലയിലേക്ക് കടന്നു വന്നിട്ട് 25 വർഷങ്ങൾ കഴിയുന്നു. ഞാൻ ഇവിടെയൊക്കെ തന്നെ ഉണ്ടായിരുന്നു. നല്ല കഥാപാത്രങ്ങൾ പലപ്പോഴും വീണു കിട്ടുന്നതാണ്. ഒരു നടന്‍റെ തലയിലെഴുത്ത് ഒരു വെള്ളിയാഴ്‌ചയെ അടിസ്ഥാനപ്പെടുത്തിയിരിക്കും. അത്തരത്തിൽ പലപ്പോഴും മലയാള സിനിമയിലെ പല കഥാപാത്രങ്ങൾക്കും ഞാൻ ജീവൻ നൽകിയിട്ടുണ്ട്.

സിനിമയില്ലാത്ത സമയം സ്‌റ്റേജ് പരിപാടികളും മിമിക്രിയുമായി മുന്നേറുന്നത് കൊണ്ട് തന്നെ ഒരു ഇടവേള ഒരിക്കലും അനുഭവപ്പെട്ടിട്ടില്ല. മലയാള സിനിമയിൽ നെഗറ്റീവ് റിവ്യൂ വലിയ പ്രശ്‌നമായി ഉയർന്നുവരുന്നതായി ശ്രദ്ധയിൽപ്പെട്ടു. ഞാനെന്തു കാണണം എന്നത് സ്വയം തീരുമാനിക്കേണ്ട സംഗതിയാണ്.

'മറ്റൊരാൾ കൊള്ളില്ല എന്ന് അഭിപ്രായപ്പെട്ടാൽ അത് മുഖവിലക്കെടുക്കാൻ പ്രേക്ഷകർ മുതിരരുത്. എല്ലാവരും വ്യക്തിത്വമുള്ളവരാണ്. സ്വന്തം അഭിപ്രായങ്ങൾക്ക് മൂല്യം കൽപ്പിക്കാൻ പ്രേക്ഷകർ ശ്രമിക്കണം. മറ്റൊരാൾക്ക് സിനിമ ഇഷ്‌ടപ്പെട്ടില്ല എന്നതുകൊണ്ട് ആ ചിത്രം മോശമാണ് എന്ന് വിധിയെഴുതരുത്', കലാഭവൻ നവാസ് പറഞ്ഞു.

കൃഷ്‌ണ കൃപസാഗരത്തിലെ കഥാപാത്രം സാമ്പത്തിക നേട്ടം മാത്രം മുന്നിൽക്കണ്ട് സ്വീകരിച്ച ഒന്നല്ല. ചിത്രത്തിന്‍റെ ആശയം വളരെയധികം ആകർഷിച്ചിരുന്നു. കഥാപാത്രത്തിന് എന്തെങ്കിലുമൊക്കെ ചെയ്യാൻ ഉണ്ട് എന്ന ബോധ്യം വന്നു. സിനിമ വളരെ റിയലിസ്‌റ്റിക് ആയി കഥ പറയുന്ന ആഖ്യാന രീതിയാണെന്ന് നടൻ ജയകൃഷ്‌ണൻ അവകാശപ്പെട്ടു.

നടന്ന ഒരു സംഭവത്തെ ആസ്‌പദമാക്കിയാണ് ചിത്രം തിരക്കഥയാക്കിയിരിക്കുന്നത്. ഒരു സിനിമയുടെ ആദ്യ പ്രദർശനം കഴിഞ്ഞ് സിനിമയെ നെഗറ്റീവ് പറഞ്ഞു കൊല്ലരുത്. പലരും റിവ്യൂ നോക്കി തന്നെയാണ് സിനിമ കാണാനായി പോകുന്നത്.

നമ്മൾ സ്ഥലത്തില്ലാത്ത ഒരു ദിവസം ഒരു ചിത്രം റിലീസ് ചെയ്യുകയാണെങ്കിൽ തീർച്ചയായും റിവ്യൂ ശ്രദ്ധിക്കും. സിനിമയെ സംബന്ധിച്ചിടത്തോളം വിജയ പരാജയഘടകങ്ങളിൽ റിവ്യൂ നല്ല പങ്കുവഹിക്കുന്നുണ്ട്. കൃഷ്‌ണ കൃപാസാഗരം എന്ന കൊച്ചു സിനിമയെ റിവ്യൂയിലൂടെ നശിപ്പിക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Last Updated : Nov 2, 2023, 8:49 AM IST

ABOUT THE AUTHOR

...view details