എറണാകുളം കാലടിയില്‍15,000 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പൊലീസ് പിടികൂടി. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പുകയില ഉത്പന്നങ്ങള്‍പിടികൂടിയത്.മാരുതി ബ്രീസർ കാറിലാണ് പുകയില ഉത്പന്നങ്ങള്‍ കൊണ്ടുവന്നത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മണ്ണാർക്കാട് സ്വദേശി കുന്നനാത്ത് വീട്ടിൽ നിഷാദ് ആണ്പിടിയിലായത്. കൂടെയുണ്ടായിരുന്ന മറ്റൊരു പ്രതി ഓടിരക്ഷപ്പെട്ടു.
കാലടി നഗരത്തിൽ നിന്ന് 15,000 പാക്കറ്റ് നിരോധിത പുകയില പിടികൂടി. - നിരോധിത പുകയില
മണ്ണാർക്കാട് സ്വദേശി കുന്നനാത്ത് വീട്ടിൽ നിഷാദ് ആണ് പിടിയിലായത്. കൂടെയുണ്ടായിരുന്ന മറ്റൊരു പ്രതി ഓടിരക്ഷപ്പെട്ടു.
എറണാകുളം കാലടിയില്‍ നിന്ന് 15,000 പാക്കറ്റ് നിരോധിത പുകയില പിടികൂടി
ഇതിനിടയിൽ പ്രതികൾ പൊലീസുകാരെ വാഹനമിടിച്ച് പരിക്കേൽപ്പിക്കുവാനും ശ്രമിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. വിപണിയിൽ ആറ് ലക്ഷത്തോളം രൂപ വില വരുന്ന വസ്തുക്കളാണ് പിടികൂടിയത്. പിടികൂടിയ ഉത്പന്നങ്ങള്‍ ഈരാറ്റുപേട്ട ഭാഗത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ വിൽപന നടത്തുന്നതിനായാണ് കൊണ്ടുവന്നതെന്ന് പ്രതി മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു.