കേരളം

kerala

ETV Bharat / state

"കേരളത്തിന് അതിവേഗ ട്രെയിന്‍ അനിവാര്യം, മോദിയോട് നല്ല ബന്ധം": ഇടിവി ഭാരതിനോട് പ്രതികരിച്ച് കെവി തോമസ്

രാഷ്‌ട്രീയത്തിന് അതീതമായി രാജ്യതലസ്ഥാനത്തെ തന്‍റെ ബന്ധങ്ങള്‍ കേരള വികസനത്തിനായി ഉപയോഗപ്പെടുത്തുമെന്ന് കെവി തോമസ് ഇടിവി ഭാരതിനോട് പറഞ്ഞു

K V Thomas  ഇടിവി ഭാരതിനോട് പ്രതികരിച്ച് കെവി തോമസ്  കെ വി തോമസ് ഇടിവി ഭാരതിനോട്  അതിവേഗ റെയിൽപാത  കെവി തോമസ് കെ റെയിലിനെകുറിച്ച്  k v thomas on k rail  K V Thomas on PM Modi  കെറെയിലില്‍ കെ വി തോമസ്
കെ വി തോമസ് ഇടിവി ഭാരതിനോട്

By

Published : Jan 19, 2023, 9:13 PM IST

കേരളത്തിന് അതിവേഗ ട്രേയിന്‍ അനിവാര്യമെന്ന് കെ വി തോമസ്

എറണാകുളം:കേരളത്തിനൊരു അതിവേഗ ട്രേയിന്‍ അനിവാര്യമാണന്ന് കെ.വി.തോമസ്. സംസ്ഥാന സർക്കാറിന്‍റെ ഡൽഹിയിലെ പ്രതിനിധിയായി കാബിനറ്റ് റാങ്കിൽ നിയമിതനായ കെ.വി തോമസ് കൊച്ചിയിൽ ഇടിവി ഭാരതിനോട് സംസാരിക്കുകയായിരുന്നു.

കെ.റെയിലിനെ ആദ്യം മുതൽ പിന്തുണച്ചയാളാണ് താൻ. അതിൽ ചില പ്രശ്‌നങ്ങളുണ്ടാകാം. എന്നാൽ കേരളത്തിലെ യാത്രക്ലേശത്തിന് പരിഹാരമാർഗം അതിവേഗ ട്രെയിന്‍ മാത്രമാണ്. നമ്മുടെ റോഡുകൾ രണ്ടു വരിയാക്കിയാലും, നാല് വരിയാക്കിയാലും യാത്ര പ്രശ്‌നങ്ങൾക്ക് പരിഹാരമാകില്ലന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന സർക്കാറിന്‍റെ നിർദേശ പ്രകാരം, മുഖ്യമന്ത്രിയുടെ മാർഗനിർദേശമനുസരിച്ച് വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നടക്കേണ്ട കാര്യങ്ങൾ വേഗത്തിലാക്കാനുളള പ്രവർത്തനങ്ങളുമായി താൻ മുന്നോട്ട് പോകും. രാഷ്ട്രീയത്തിനതീതമായ അമ്പതു വർഷത്തെ ബന്ധങ്ങളാണ് തനിക്ക് ഡൽഹിയിലുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പടെയുള്ളവരുമായി തനിക്ക് ബന്ധമുണ്ട്.

ഉദ്യേഗസ്ഥരുമായും അടുത്ത ബന്ധമുണ്ട്. അവരുടെയൊക്കെ സഹകരണത്തോടെ കേരളത്തിന്‍റെ വികസനത്തിന് എത്രമാത്രം മുന്നോട്ട് പോകാൻ കഴിയുമോ അത്രയും മുന്നോട്ട് പോവുകയാണ് ലക്ഷ്യം. താൻ എം.പിയായ കാലം മുതൽ എയിംസിന് വേണ്ടി ആവശ്യപ്പെടുകയാണ്. പലസംസ്ഥാനങ്ങള്‍ക്കും ലഭിച്ചിട്ടുണ്ട്. നമുക്ക് കിട്ടിയിട്ടില്ല.

മുഖ്യമന്ത്രി ഈ വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടു വന്നിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്. ഡൽഹിയിൽ തനിക്ക് ബന്ധമുള്ള നിരവധി ഐ.എ.എസുകാരുണ്ട്. അവരുടെയൊക്കെ സഹായം തേടി കേരളത്തിന്‍റെ വികസനത്തിന് വേണ്ടി പ്രർത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. തന്‍റെ നിയമനത്തിനെതിരായ വിമർശനങ്ങളൊക്കെ അവഗണിക്കുകയാണ്. അതൊക്കെ അതിന്‍റെ വഴിക്ക് നടക്കട്ടെയെന്നും കെ.വി.തോമസ് പറഞ്ഞു.

ABOUT THE AUTHOR

...view details