എറണാകുളം : ഇടതുമുന്നണിയുടെ രാജ്ഭവന്‍ മാര്‍ച്ചിനെതിരെ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിച്ചേക്കും.
'ഇടതുമുന്നണിയുടെ രാജ്‌ഭവന്‍ മാര്‍ച്ച് തടയണം'; കെ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ - ഹൈക്കോടതി
തൊഴിലുറപ്പ് തൊഴിലാളികളെയും സര്‍ക്കാര്‍ ജീവനക്കാരേയും മാര്‍ച്ചില്‍ പങ്കെടുപ്പിക്കാന്‍ നിര്‍ബന്ധിക്കുന്നുവെന്നാണ് കെ സുരേന്ദ്രന്‍റെ ആരോപണം
!['ഇടതുമുന്നണിയുടെ രാജ്‌ഭവന്‍ മാര്‍ച്ച് തടയണം'; കെ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ k surendran ldf raj bhavan march raj bhavan ldf ഇടതുമുന്നണി രാജ്‌ഭവന്‍ മാര്‍ച്ച് രാജ്‌ഭവന്‍ ഹൈക്കോടതി കെ സുരേന്ദ്രന്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16927648-thumbnail-3x2-ks.jpg)
തൊഴിലുറപ്പ് തൊഴിലാളികളെയും സര്‍ക്കാര്‍ ജീവനക്കാരേയും മാര്‍ച്ചില്‍ പങ്കെടുപ്പിക്കാന്‍ നിര്‍ബന്ധിക്കുന്നുവെന്നാണ് ആരോപണം. സംസ്ഥാനത്തിന്‍റെ ഭരണത്തലവനായ ഗവര്‍ണര്‍ക്കെതിരെ സമരം ചെയ്യുന്നതില്‍ നിന്നും സര്‍ക്കാര്‍ ജീവനക്കാരെ തടയണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെടുന്നു. ഇത്തരം സമരങ്ങളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണെന്നും ഹര്‍ജിയില്‍ പറയുന്നു.
ഹാജര്‍ ഉറപ്പുവരുത്തിയാണ് ജീവനക്കാരെ സമരത്തില്‍ പങ്കെടുപ്പിക്കാന്‍ ശ്രമം നടത്തുന്നതെന്നും ആരോപണമുണ്ട്. അതേസമയം സമരത്തില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കണം എന്ന ആവശ്യവും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക എന്ന മുദ്രവാക്യം ഉയർത്തിയാണെങ്കിലും ഗവർണർക്കെതിരെ പോരാട്ടം കടുപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഇടതുമുന്നണി രാജ് ഭവൻ മാർച്ച് സംഘടlപ്പിക്കുന്നതെന്നാണ് വിലയിരുത്തൽ.