എറണാകുളം: പിണറായി വിജയന്‍റെ പൊലീസാണെന്ന് അറിഞ്ഞിട്ടും അന്വേഷണവുമായി സഹകരിക്കുന്നത് സത്യത്തിൽ വിശ്വാസമുള്ളത് കൊണ്ടാണെന്ന് കെ സുരേന്ദ്രൻ. കാക്കനാട് ചിത്രാഞ്ജലി സ്‌റ്റുഡിയോയിൽ ശബ്ദ സാമ്പിൾ നൽകിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.കെ ജാനുവിനെ സ്ഥാനാർഥിയാക്കാൻ പണം നൽകിയെന്ന കേസിൽ ബി.ജെ.പിക്കോ തനിക്കോ എതിരെയുള്ള ഒരു കേസും നിലനിൽക്കില്ല.
ഏത് അന്വേഷണത്തെയും നേരിടാൻ താൻ ആദ്യം മുതലേ തയ്യാറാണ്. തനിക്കെതിരായ കേസുകളെല്ലാം കള്ള കേസുകളാണ്. കേരള പൊലീസ് ആസൂത്രതമായി എടുത്ത കേസുകളാണ്. നീതിന്യായ കോടതിയിൽ നിരപരാധിത്വം തെളിയിക്കാൻ കഴിയും.
എല്ലാ ക്രുപചരണങ്ങളും തകരുമെന്നും അദ്ദേഹം പറഞ്ഞു. തന്നോട് ശബ്ദം നൽകാൻ മാത്രമാണ് നിർദേശിച്ചത്. ഫോൺ ഹാജരാക്കാൻ പറഞ്ഞിട്ടില്ലന്നും കെ സുരേന്ദ്രൻ പറഞ്ഞു.