എറണാകുളം:മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയനുമായ എം ശിവശങ്കറിനെ ഇഡി കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെ പ്രതികരണവുമായി ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ.
ഗൂഢാലോചനയിൽ ഒന്നാമൻ മുഖ്യമന്ത്രിയാണെന്നും സ്വർണ കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജി വെക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. പിണറായിയുടെ നിർദേശങ്ങളാണ് എം ശിവശങ്കർ നടപ്പാക്കിയത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ചില അഡീഷണൽ സെക്രട്ടറിമാർക്കും കള്ളക്കടത്തിൽ പങ്കുണ്ട്. കൃത്യമായി അന്വേഷണം നടക്കണമെങ്കിൽ മുഖമന്ത്രി സ്ഥാനം ഒഴിയണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
ശിവശങ്കർ നടപ്പാക്കിയത് മുഖ്യമന്ത്രിയുടെ നിർദേശങ്ങൾ; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി കൂടുതൽ വായിക്കാൻ: ശിവശങ്കർ എൻഫോഴ്സ്മെന്‍റ് കസ്റ്റഡിയിൽ; മുഖ്യമന്ത്രി രാജിവെക്കണമെന്ന് മുല്ലപ്പള്ളി
പരസ്പരം പരിചയപ്പെടുത്തിയത് മുഖ്യമന്ത്രിയാണെന്ന് സ്വപ്നയും ശിവശങ്കറും അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ടെന്നും സ്വപ്നയും ശിവശങ്കറും വിദേശത്ത് നടത്തിയ ചർച്ചകളുടെ ഫലമായാണ് ലൈഫ് മിഷൻ പദ്ധതിക്ക് പണം വന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
കൂടുതൽ വായിക്കാൻ: എം. ശിവശങ്കർ എൻഫോഴ്സ്മെന്‍റ് കസ്റ്റഡിയിൽ
കേരളത്തിലേക്ക് എത്തിയ വിദേശ സഹായങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യമാണെന്നും മുഖ്യമന്ത്രി അധികാര ദുർവിനിയോഗം നടത്തിയെന്നത് വ്യക്തമാണെന്നും പിണറായിയുടെ രാജി ആവശ്യപ്പെട്ട് കേരള പിറവി ദിനത്തിൽ പ്രക്ഷോഭം തുടങ്ങുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
ദേശീയ സംസ്ഥാന പാതകളിൽ അമ്പത് മീറ്റർ ഇടവിട്ട് പ്രതിഷേധ ചങ്ങല സൃഷ്ടിക്കുമെന്നും കെ സുരേന്ദ്രൻ കൊച്ചിയിൽ പറഞ്ഞു.