കേരളം

kerala

ETV Bharat / state

പ്രൊഫഷണൽസ് കോൺഗ്രസ് കോണ്‍ക്ലേവിൽ കെ സുധാകരന്‍ പങ്കെടുക്കില്ല - K Sudhakaran Shashi Tharoor issue

ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്നാണ് കെ സുധാകരൻ പങ്കെടുക്കാത്തതെന്നാണ് വിശദീകരണം

ശശി തരൂർ  കെ സുധാകരൻ  ആൾ ഇന്ത്യ പ്രൊഫഷണൽസ് കോൺഗ്രസ്  വി ഡി സതീശൻ  തരൂരിന്‍റെ പരിപാടിയിൽ നിന്ന് വിട്ടുനിന്ന് സുധാകരൻ  Shashi Tharoor  K Sudhakaran  k sudhakaran professional congress conclave  K Sudhakaran Shashi Tharoor issue
തരൂരിനൊപ്പം വേദി പങ്കിടില്ല; പ്രൊഫഷണൽസ് കോൺഗ്രസ് കോണ്‍ക്ലേവിൽ നിന്ന് കെ സുധാകരൻ വിട്ടുനിൽക്കും

By

Published : Nov 26, 2022, 6:01 PM IST

എറണാകുളം : ഓൾ ഇന്ത്യ പ്രൊഫഷണൽസ് കോൺഗ്രസിന്‍റെ സംസ്ഥാന സമ്മേളനത്തിൽ കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ പങ്കെടുക്കില്ല. നാളെ കൊച്ചിയിൽ നടക്കുന്ന പരിപാടിയിൽ കെ സുധാകരനും, തരൂരും വേദി പങ്കിടേണ്ടതായിരുന്നു. തരൂരിന്‍റെ പര്യടനം സംബന്ധിച്ച് കോൺഗ്രസിൽ വലിയ ഭിന്നത ഉടലെടുത്ത സാഹചര്യത്തില്‍ ഉദ്ഘാടകനായ അദ്ദേഹം വിട്ടുനില്‍ക്കുകയാണെന്നാണ് സൂചന.

അതേസമയം ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്നാണ് കെ.പി.സി.സി പ്രസിഡന്‍റ് പങ്കെടുക്കാത്തതെന്നാണ് ഔദ്യോഗിക വിശദീകരണം. സമ്മേളനത്തിൽ മുഖ്യപ്രഭാഷകനായാണ് ശശി തരൂർ പങ്കെടുക്കുന്നത്. പരിപാടിയിൽ പങ്കെടുക്കാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശനും ക്ഷണമുണ്ട്.

വൈകിട്ട് നടക്കുന്ന ലീഡേഴ്‌സ് ഫോറമാണ് വി ഡി സതീശൻ ഉദ്‌ഘാടനം ചെയ്യുന്നത്. ഈ പരിപാടിയിൽ അദ്ദേഹം പങ്കെടുക്കാനാണ് സാധ്യത. മാത്യു കുഴൽ നാടൻ എംഎൽഎ ഉൾപ്പടെയുള്ളവരാണ് പ്രൊഫഷണൽസ് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിന്‍റെ സംഘാടകർ.

ABOUT THE AUTHOR

...view details