എറണാകുളം :സില്‍വര്‍ലൈന്‍ സര്‍വേ നടപടികളുടെ ഭാഗമായുള്ള കല്ലിടല്‍ നിര്‍ത്തിവച്ചത് ഒന്നാംഘട്ട സമരത്തിന്‍റെ വിജയമെന്ന് പ്രതിപക്ഷ നേതാവ് വിഡി. സതീശന്‍. കല്ലിടല്‍ നടത്താതെ തന്നെ സാമൂഹിക ആഘാത പഠനം നടത്താമെന്ന പ്രതിപക്ഷത്തിന്‍റെ നിര്‍ദേശം ചെവികൊള്ളാതിരുന്ന സര്‍ക്കാരിന് ഇപ്പോള്‍ ബോധോദയം ഉണ്ടായിരിക്കുകയാണ്. പദ്ധതി നടപ്പിലാക്കുമെന്ന ധാര്‍ഷ്‌ട്യത്തില്‍ നിന്നും മുഖ്യമന്ത്രിക്ക് പിന്നോട്ട് പോകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
കെ റെയിലിനെതിരെയുള്ള ജനരോഷം സര്‍ക്കാരിന് ബോധ്യപ്പെട്ടു. പൊതുജനം പദ്ധതിക്ക് എതിരായതുകൊണ്ടാണ് കല്ലിടല്‍ നിര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറായത്. മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ക്കേറ്റ തിരിച്ചടിയാണിതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു Also read: കെ റെയില്‍ കല്ലിടല്‍ നിര്‍ത്തി സര്‍ക്കാര്‍ ; സര്‍വേ നടപടികള്‍ ഇനി മുതല്‍ ജിപിഎസ് സംവിധാനം വഴി
കാര്‍ഷിക സമരങ്ങള്‍ക്ക് മുന്നില്‍ നരേന്ദ്ര മോദി മുട്ട് മടക്കിയതിന് സമാനമായ രീതിയിലാണ് ഇവിടെ സംസ്ഥാന സര്‍ക്കാരും തീരുമാനങ്ങളില്‍ നിന്ന് പിന്നോട്ടുപോയത്. ചുളുവിൽ ഭൂമി ഏറ്റെടുത്ത് പണയംവെച്ച് ലോൺ വാങ്ങാനുള്ള
കുതന്ത്രമായിരുന്നു കല്ലിടൽ. ജനശക്തിക്ക് മുന്നിൽ എല്ലാ കുതന്ത്രങ്ങളും പാളിയെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
എവിടെയെല്ലാം കല്ലിടാന്‍ വന്നോ അവിടെയെല്ലാം സമരം ഉണ്ടായിരുന്നു. സമരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരും രംഗത്തുണ്ടായിരുന്നു. കേരള ചരിത്രത്തിലെ ഐതിഹാസിക സമരമായി കെ റെയില്‍ വിരുദ്ധ പോരാട്ടം മാറിയെന്നും വിഡി സതീശന്‍ അഭിപ്രായപ്പെട്ടു.