എറണാകുളം:സിൽവർ ലൈനിനായി സ്ഥാപിച്ച സർവേ കല്ലുകൾ പിഴുതുമാറ്റി റീത്തുവച്ചു. അങ്കമാലി എളവൂരിലാണ് സംഭവം. കഴിഞ്ഞ ദിവസം സർവേ നടപടികൾക്ക് എത്തിയ ഉദ്യോഗസ്ഥർക്കെതിരെ ഇവിടെ പ്രതിഷേധമുയർന്നിരുന്നു.
പിന്നീട് പൊലീസ് സഹായത്തോടെയാണ് സർവേ നടപടികൾ പൂർത്തിയാക്കിയത്. ഇത്തരത്തിൽ ഉദ്യോഗസ്ഥർ സ്ഥാപിച്ച ഒന്പത് സർവേ കല്ലുകളാണ് രാത്രിയിൽ പിഴുത് മാറ്റിയത്. ഇതിൽ മൂന്ന് എണ്ണമാണ് എളവൂരിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ കൂട്ടിയിട്ട് റീത്ത് വച്ചത്. അതേസമയം പിഴുതുമാറ്റിയ മറ്റ് കല്ലുകൾ കാണാതായിട്ടുണ്ട്.