കേരളം

kerala

ETV Bharat / state

'പിണറായിയെ കണ്ട് പഠിക്കേണ്ട കാര്യമില്ല'; ശശി തരൂരിനെതിരെ വീണ്ടും കെ മുരളീധരൻ - കെ-റെയിൽ വിഷയത്തിൽ ശശി തരൂർ

ശശി തരൂരിന്‍റെ കാര്യത്തിൽ കോൺഗ്രസ് അധ്യക്ഷ തീരുമാനമെടുക്കുമെന്ന് കെ. മുരളീധരൻ

K Muraleedharan against Shashi Tharoor  ശശി തരൂരിനെതിരെ കെ മുരളീധരൻ  കെ-റെയിൽ വിഷയത്തിൽ ശശി തരൂർ  Shashi Tharoor on k rail
'മുഖ്യമന്ത്രിക്ക് മംഗളപത്രം എഴുതേണ്ട ചുമതല തങ്ങൾക്ക് ഇല്ല'; ശശി തരൂരിനെതിരെ വീണ്ടും കെ മുരളീധരൻ

By

Published : Dec 28, 2021, 1:55 PM IST

Updated : Dec 28, 2021, 2:52 PM IST

എറണാകുളം :കെ-റെയിൽ വിഷയത്തിൽ ശശി തരൂരിനെതിരെ വീണ്ടും വിമർശനവുമായി കെ. മുരളീധരൻ. പിണറായിയെ കണ്ട് പഠിക്കാൻ തയ്യാറല്ല. സ്വന്തം മുന്നണിക്കും പാർട്ടിക്കും വേണ്ടാത്ത ഒരു മുഖ്യമന്ത്രിക്ക് മംഗളപത്രം എഴുതേണ്ട ചുമതല തങ്ങൾക്ക് ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുരളീധരൻ.

'പിണറായിയെ കണ്ട് പഠിക്കേണ്ട കാര്യമില്ല'; ശശി തരൂരിനെതിരെ വീണ്ടും കെ മുരളീധരൻ

ശശി തരൂരിന്‍റെ കാര്യത്തിൽ കോൺഗ്രസ് അധ്യക്ഷ തീരുമാനമെടുക്കും. എം.പിമാരുടെയും എ.ഐ.സി.സി അംഗങ്ങളുടെയും കാര്യത്തിൽ കോൺഗ്രസ് അധ്യക്ഷയാണ് അന്തിമമായ തീരുമാനമെടുക്കുക. തരൂരിനെതിരെ കേന്ദ്ര നേതൃത്വത്തിന് പരാതി നൽകിയോയെന്ന കാര്യം പരസ്യമായി പറയേണ്ടതല്ല.

തങ്ങളുടെ അഭിപ്രായം കേന്ദ്ര നേതൃത്വത്തിന് അറിയാം. കെ.പി.സി.സി പ്രസിഡന്‍റ് ആ കാര്യത്തിൽ തീരുമാനം പറഞ്ഞിട്ടുണ്ടെന്നും കെ മുരളീധരൻ വിശദമാക്കി.

ALSO READ:'തരൂർ പാർട്ടി നിലപാടിനൊപ്പം'; കെ റെയിലില്‍ ഉന്നയിച്ചവ പ്രസക്‌തമെന്ന് മറുപടി നല്‍കിയെന്ന് വി.ഡി സതീശന്‍

കേരളത്തിലെ കോൺഗ്രസിന്‍റെ അവസാന വാക്ക് പ്രസിഡന്‍റിന്‍റേതാണെന്നും കെ. മുരളീധരൻ പറഞ്ഞു. കേരളത്തിലെ ഏറ്റവും പരാജയപ്പെട്ട മുഖ്യമന്ത്രിയാണ് പിണറായിയെന്നാണ് പാർട്ടിയുടെ അഭിപ്രായം. കേരളത്തിൽ സെൽ ഭരണമാണ് നടക്കുന്നത്.

പൊലീസുകാർക്ക് പോലും രക്ഷയില്ലാത്ത സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. കിഴക്കമ്പലത്തെ ആക്രമണം തന്നെ ഇതിന് ഉദാഹരണമാണ്. തിരുവനന്തപുരം നഗരം ഗുണ്ടകളുടെ നിയന്ത്രണത്തിലാണ്. സി.പി.എം ജില്ലാ സമ്മേളനങ്ങളിൽ ഉയരുന്നത് പൊലീസിനെതിരായ വിമർശനമാണന്നും കെ. മുരളീധരൻ ആരോപിച്ചു.

Last Updated : Dec 28, 2021, 2:52 PM IST

ABOUT THE AUTHOR

...view details