കേരളം

kerala

ETV Bharat / state

കെഎം മാണിയുടെ ആരോഗ്യനിലയിൽ പുരോഗതി - ആരോഗ്യനില

അണുബാധയുണ്ടാകാതിരിക്കാൻ സന്ദർശകർക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍.

കെ.എം.മാണി(ഫയൽ ചിത്രം )

By

Published : Apr 9, 2019, 10:27 AM IST

Updated : Apr 9, 2019, 12:12 PM IST

കൊച്ചി: ശ്വാസകോശ രോഗത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കേരള കോൺഗ്രസ് എം നേതാവും മുൻമന്ത്രിയുമായ കെഎം മാണിയുടെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് ആശുപത്രി അധികൃതർ.

അദ്ദേഹത്തിൻ്റെ ശ്വാസോച്ഛ്വാസം സാധാരണനിലയിലായെന്നും ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. രക്തസമ്മര്‍ദ്ദവും സാധാരണനിലയിലായി. അതേസമയം വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായതിനാല്‍ ഡയാലിസിസ് തുടരുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഒരാഴ്ച മുമ്പാണ് അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാണിയുടെ രക്തസമ്മർദവും നാഡിമിടിപ്പും സാധാരണ നിലയിലെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം അദ്ദേഹത്തെ ആശുപത്രിയിൽ എത്തി സന്ദർശിച്ചിരുന്നു. അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നതിനാൽ തിരഞ്ഞെടുപ്പ് പ്രചാരണപരിപാടികളിലും കെ.എം. മാണി പങ്കെടുത്തിരുന്നില്ല.

Last Updated : Apr 9, 2019, 12:12 PM IST

ABOUT THE AUTHOR

...view details