എറണാകുളം:ജസ്‌റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്‌ണൻ (63) അന്തരിച്ചു. അർബുദ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. 1983 ൽ അഭിഭാഷകനായ അദ്ദേഹം 2004ൽ കേരള ഹൈക്കോടതി ജഡ്‌ജിയായി നിയമിതനായി. ഹൈക്കോടതി ആക്‌ടിങ് ചീഫ് ജസ്‌റ്റിസായും പ്രവർത്തിച്ചിട്ടുണ്ട്.
കർമ്മനിരതം ഈ ജീവിതം: ഛത്തീസ്‌ഗഢ്, ആന്ധ്ര, തെലങ്കാന, കൊൽക്കത്ത ഹൈക്കോടതികളുടെ ചീഫ് ജസ്‌റ്റിസായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. കേരള ലീഗൽ സർവീസസ് അതോറിറ്റി എക്‌സിക്യൂട്ടീവ് ചെയർമാനും ബഫർസോൺ പ്രശ്‌നത്തിൽ സർക്കാർ രൂപീകരിച്ച വിദഗ്‌ധസമിതിയുടെ അധ്യക്ഷനുമായിരുന്നു. 2017 ൽ കേരള ഹൈക്കോടതി ആക്‌ടിങ് ചീഫ് ജസ്റ്റിസായിരിക്കെയാണ് ഛത്തീസ്‌ഗഢ് ഹൈക്കോടതി ചീഫ് ജസ്‌റ്റിസായത്. പിന്നീട് ആന്ധ്ര ഹൈക്കോടതി ചീഫ് ജസ്‌റ്റിസായും സേവനമനുഷ്‌ഠിച്ചു. 2019 ജനുവരി ഒന്നിന് തെലങ്കാന ഹൈക്കോടതിയുടെ ആദ്യ ചീഫ് ജസ്‌റ്റിസായി. 2019 ഏപ്രിൽ ഏഴിനാണ് കൊൽക്കത്ത ചീഫ് ജസ്‌റ്റിസായി ചുമതലയേറ്റത്. 2021ൽ അദ്ദേഹം വിരമിച്ചു.