കൊച്ചി: മാവോയിസ്റ്റ് അനുകൂല ലഘുലേഖകള്‍ കണ്ടെത്തിയെന്നാരോപിച്ച് രണ്ട് പേര്‍ക്കെതിരെ യുഎപിഎ ചുമത്തിയ സംഭവത്തില്‍ പ്രതികരണവുമായി യുഎപിഎ സമിതി അധ്യക്ഷന്‍. തെളിവുകളുണ്ടെങ്കിൽ മാത്രമേ യുഎപിഎ നിലനിൽക്കൂവെന്ന് ജസ്റ്റിസ് പി.എസ്.ഗോപിനാഥൻ വ്യക്തമാക്കി.
'ലഘുലേഖ വിതരണം ചെയ്തതുകൊണ്ടുമാത്രം യുഎപിഎ ചുമത്താനാകില്ല': ജസ്റ്റിസ് പി.എസ്.ഗോപിനാഥൻ
മാവോയിസ്റ്റ് ലഘുലേഖ വിതരണം ചെയ്തതുകൊണ്ടു മാത്രം യുഎപിഎ ചുമത്താനാകില്ലെന്ന് യുഎപിഎ സമിതി അധ്യക്ഷൻ ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ.
മാവോയിസ്റ്റ് ബന്ധം: തെളിവുകളുണ്ടെങ്കിൽ മാത്രമേ യുഎപിഎ നിലനിൽക്കൂവെന്ന് ജസ്റ്റിസ് പി.എസ്.ഗോപിനാഥൻ
മാവോയിസ്റ്റ് ലഘുലേഖ വിതരണം ചെയ്തതുകൊണ്ടു മാത്രം യുഎപിഎ ചുമത്താനാകില്ല. ഇത്തരത്തിൽ തെളിവില്ലാതെ ചുമത്തിയ യുഎപിഎ വകുപ്പുകൾ സമിതി മുമ്പ് തള്ളിയ സാഹചര്യങ്ങളുണ്ടായിട്ടുണ്ടെന്നും ഗോപിനാഥൻ ചൂണ്ടിക്കാട്ടി. പന്തീരാങ്കാവ് കേസിൽ പൊലീസ് കണ്ടെത്തിയ തെളിവുകൾ ഇപ്പോൾ വ്യക്തമല്ല. യുഎപിഎ ദുരുപയോഗം ചെയ്യുന്നത് കർശനമായി തടയുമെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.