എറണാകുളം:എഴുത്തുകാരൻ സിവിക് ചന്ദ്രന് ലൈംഗികാതിക്രമ കേസിൽ മുൻകൂർ ജാമ്യം അനുവദിച്ചതിന് പിന്നാലെ സ്ഥലം മാറ്റപ്പെട്ട കോഴിക്കോട് മുൻ പ്രിൻസിപ്പൽ ജില്ല സെഷൻസ് ജഡ്ജി എസ്. കൃഷ്ണകുമാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. കൊല്ലം ലേബർ കോടതി ജഡ്‌ജിയായി തന്നെ സ്ഥലം മാറ്റിയത് നിയമവിരുദ്ധ നടപടിയാണെന്ന് ചൂണ്ടിക്കാട്ടി കൃഷ്ണകുമാർ നേരത്തേ നൽകിയ ഹരജി സിംഗിൾ ബെഞ്ച് തള്ളിയതിനെ തുടർന്നാണ് അപ്പീൽ നൽകിയത്.
സിവിക് ചന്ദ്രൻ കേസ്: സ്ഥലം മാറ്റിയ ജഡ്ജി അപ്പീൽ നൽകി
കൊല്ലം ലേബർ കോടതി ജഡ്‌ജിയായി തന്നെ സ്ഥലം മാറ്റിയത് നിയമവിരുദ്ധ നടപടിയാണെന്ന് ചൂണ്ടിക്കാട്ടി കൃഷ്ണകുമാർ നേരത്തേ നൽകിയ ഹരജി സിംഗിൾ ബെഞ്ച് തള്ളിയതിനെ തുടർന്നാണ് അപ്പീൽ നൽകിയത്
സ്ഥലംമാറ്റ ഉത്തരവിനെതിരെ ഡിവിഷൻ ബഞ്ച് മുൻപാകെ മുൻ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എസ്.കൃഷ്ണകുമാറിന്‍റെ അപ്പീൽ
സ്ഥലം മാറ്റം സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. ഹരജിക്കാരനൊപ്പം മറ്റ് മൂന്ന് ജഡ്ജിമാരെ കൂടി ഹൈകോടതി ഭരണവിഭാഗം സ്ഥലം മാറ്റിയതായി സിംഗിൾബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. ജില്ല ജഡ്‌ജിയുടെ റാങ്കിലുള്ളതാണ് ലേബർ കോടതി ജഡ്‌ജിയുടെ തസ്തികയെന്നും വിവാദ പരാമർശത്തെ തുടർന്നാണ് സ്ഥലം മാറ്റമെന്ന് ഉത്തരവിൽ പറയുന്നില്ലെന്നും ബെഞ്ച് പറഞ്ഞിരുന്നു.