കേരളം

kerala

ETV Bharat / state

Jude Anthany Joseph On 2018 Oscar Nomination: 'എന്തിനെയും ആത്മാർഥതയോടെ സമീപിച്ചാല്‍ ഫലം ലഭിക്കും, 2018 ഉദാഹരണം'; മനസുതുറന്ന് ജൂഡ് ആന്തണി - 2018 ചലച്ചിത്രത്തിലെ അഭിനേതാക്കള്‍

Director Jude Anthany On 2018 Oscar Nomination: ആന്‍റോ ജോസഫിനെയും വേണു കുന്നപ്പിള്ളിയെയും പോലുള്ള ശക്തരായ രണ്ട് നിർമാതാക്കളുടെ ബലത്തിലാണ് 2018 സാധ്യമായതെന്നും സംവിധായകൻ ജൂഡ് ആന്തണി ജോസഫ് ഇടിവി ഭാരതിനോട് പ്രതികരിച്ചു

Director Jude Anthany On 2018 Oscar Nomination  Malayalam Film 2018 Oscar Nomination  Oscar 2024 Indian Nomination  Malayalam Film 2018 Review  Indian Films In Oscar Stage  2018 രാജ്യത്തെ പ്രതിനിധീകരിച്ച് ഓസ്‌കറിലേക്ക്  ഓസ്‌കര്‍ നോമിനേഷനില്‍ സംവിധായകൻ ജൂഡ് ആന്‍റണി  2018 ചലച്ചിത്രവും കേരളത്തിലെ പ്രളയവും  2018 ചലച്ചിത്രത്തിലെ അഭിനേതാക്കള്‍  ജൂഡ് ആന്‍റണി ഇടിവി ഭാരതിനോട്
Jude Anthany On 2018 Oscar Nomination

By ETV Bharat Kerala Team

Published : Sep 27, 2023, 6:19 PM IST

Updated : Sep 27, 2023, 7:38 PM IST

ജൂഡ് ആന്തണി ജോസഫ് ഇടിവി ഭാരതിനോട്

എറണാകുളം:മലയാള സിനിമ (Malayalam Film) ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ 2018 വിദേശ ഭാഷ വിഭാഗത്തിലേക്ക് രാജ്യത്തെ പ്രതിനിധീകരിച്ച് ഓസ്‌കര്‍ (Oscar) തലത്തിൽ നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുകയാണ്. ചിത്രത്തിന്‍റെ ഓസ്‌കര്‍ നോമിനേഷനിലുളള (Oscar Nomination) സന്തോഷവും മുന്നിലുള്ള വലിയ കടമ്പയെ കുറിച്ചും ഇടിവി ഭാരതിനോട് (ETV Bharat) മനസുതുറക്കുകയുമാണ് സംവിധായകൻ ജൂഡ് ആന്തണി ജോസഫ് (Jude Anthany Joseph).

2018 നെ ഓര്‍ത്തെടുത്ത്: വളരെയധികം പ്രതിസന്ധികൾ നേരിട്ട് ചിത്രീകരിച്ച സിനിമയാണ് 2018. എഴുതി പൂർത്തിയാക്കിയ തിരക്കഥ തന്നെ കൊണ്ട് സംവിധാനം ചെയ്യുവാൻ സാധിക്കുമോ എന്ന് പല നിർമാതാക്കൾക്കും സംശയമുണ്ടായിരുന്നു. ആന്‍റോ ജോസഫിനെയും വേണു കുന്നപ്പിള്ളിയെയും പോലുള്ള ശക്തരായ രണ്ട് നിർമാതാക്കളുടെ ബലത്തിലാണ് 2018 സാധ്യമായതെന്നും നിർമാതാക്കളോട് തീർത്താല്‍ തീരാത്ത കടപ്പാട് പ്രകടിപ്പിക്കുന്നതായും ജൂഡ് ആന്തണി അറിയിച്ചു. സിനിമയിലെ വലിയ താരനിരകളെല്ലാം തന്‍റെ വളരെ അടുത്ത സുഹൃത്തുക്കൾ ആയതുകൊണ്ട് അവർ തനിക്ക് നൽകിയ ആത്മബലം ചെറുതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഓസ്‌കര്‍ നോമിനേഷനിലെ പ്രതികരണം:മലയാള സിനിമ ഓരോ ദിവസവും വളർന്നുകൊണ്ടിരിക്കുകയാണ്. 2018 ഓസ്‌കര്‍ പട്ടികയിൽ ഇടംപിടിച്ചതിൽ സന്തോഷമുണ്ട്. നമ്മൾ ആത്മാർഥതയോടെ ഏതൊരു വിഷയത്തെ സമീപിച്ചാലും അതിന് ഫലം ലഭിക്കുക തന്നെ ചെയ്യുമെന്നും 2018ന് ലഭിച്ചിരിക്കുന്ന അംഗീകാരം അതിന് ഉദാഹരണമാണെന്നും ജൂഡ് ആന്തണി പറഞ്ഞു.

വെള്ളപ്പൊക്ക രംഗങ്ങൾ, എയർ ലിഫ്റ്റ് എങ്ങനെ യാഥാസ്ഥിതികതയോട് കൂടി ചിത്രീകരിച്ചു എന്നതിനെ ആസ്‌പദമാക്കിയുള്ള ഒരു ഡോക്യുമെന്‍ററി ഉടൻ തന്നെ റിലീസ് ചെയ്യുന്നതായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കലക്ഷൻ നേടിയ ചിത്രം 2018 ആണെന്ന് നിർമാതാവ് ജി സുരേഷ് കുമാർ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

ഒരു അഭിനേതാവാണെങ്കിൽ കൂടി തൽക്കാലം ഈ ചിത്രത്തിന് വേണ്ടി ക്യാമറയ്ക്ക് മുന്നിലെ സമയം ഒഴിച്ചിട്ടിരിക്കുകയായിരുന്നുവെന്നും വരുന്ന മുറയ്ക്ക് അഭിനയത്തിന് സമയം കണ്ടെത്തുമെന്നും ജൂഡ് ആന്തണി പ്രതികരിച്ചു. അതേസമയം പുതിയ ചിത്രത്തിന്‍റെ എഴുത്ത് പണിപ്പുരയിലാണ് ജൂഡ് ആന്തണി ഇപ്പോഴുള്ളത്.

Also Read:Tovino Thomas Best Asian Actor: 'ഇത് കേരളത്തിനാണ്'; ടൊവിനോ തോമസ് ഏഷ്യയിലെ മികച്ച നടന്‍, സെപ്‌റ്റിമിയസ് അവാര്‍ഡിന് പിന്നാലെ പങ്കുവച്ച പോസ്റ്റിനും കയ്യടി

2018; എവരി വൺ ഈസ് എ ഹീറോ എന്ന മലയാള ചിത്രം ഓസ്‌കറിനയക്കുന്നതായി ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് അറിയിച്ചത്. ചിത്രത്തിലെ പ്രകടനത്തിന് ടൊവിനോ തോമസിന് സെപ്‌റ്റിമിയസ് അവാര്‍ഡില്‍ മികച്ച ഏഷ്യന്‍ നടന്‍ എന്ന പുരസ്‌കാരം ലഭിച്ചതിന് പിന്നാലെയാണ് 2018 ന് ഓസ്‌കര്‍ നോമിനേഷന്‍ പട്ടികയില്‍ ഇടംലഭിച്ചത്. പ്രമുഖ ചലച്ചിത്ര സംവിധായകന്‍ ഗിരീഷ് കാസറവള്ളി അടങ്ങുന്ന 16 അംഗ സെലക്ഷന്‍ കമ്മിറ്റിയാണ് 2018 നെ തെരഞ്ഞെടുത്തത്. ദി കേരള സ്റ്റോറി (ഹിന്ദി), റോക്കി ഔര്‍ റാണി കി പ്രേം കഹാനി (ഹിന്ദി), മിസിസ് ചാറ്റര്‍ജി VS നോര്‍വേ (ഹിന്ദി), ബാലഗാം (തെലുഗു), വാല്‍വി (മറാഠി), ഓഗസ്റ്റ്‌ 16, 1947 എന്നീ ചിത്രങ്ങളെ പിന്തള്ളിയാണ് 2018 നോമിനേഷന്‍ പട്ടികയില്‍ ഇടംപിടിച്ചത്.

Last Updated : Sep 27, 2023, 7:38 PM IST

ABOUT THE AUTHOR

...view details