കേരളം

kerala

ETV Bharat / state

Joy Mathew Mammootty Chaaver Remarks 'മമ്മൂക്കയുടെ ബർക്കത്തുള്ള കയ്യാണ്'; 'ചാവേറി'ന് വിജയം ഉറപ്പെന്ന് ജോയ് മാത്യു - chaaver malayalam movie

Joy Mathew About Chaaver : കുഞ്ചാക്കോ ബോബൻ, അർജുൻ അശോകൻ, ആന്‍റണി വർഗീസ് എന്നിവരാണ് 'ചാവേറി'ൽ പ്രധാന വേഷങ്ങളിൽ.

Mammotty kunchakkoboban  Joy Mathew About Chaaver  Joy Mathew says that Chaaver will win in theaters  Joy Mathew Mammootty Chaaver Remarks  കുഞ്ചാക്കോ ബോബൻ  അർജുൻ അശോകൻ  ആന്‍റണി വർഗീസ്  ചാവേറിൽ പ്രധാന വേഷങ്ങളിൽ  Tinu Pappachan  chaaver malayalam movie  Joy Mathew Mammootty Chaaver Remarks
Joy Mathew Mammootty Chaaver Remarks

By ETV Bharat Kerala Team

Published : Aug 30, 2023, 9:08 PM IST

Updated : Aug 31, 2023, 11:57 AM IST

'ചാവേറി'ന് വിജയം ഉറപ്പെന്ന് ജോയ് മാത്യു

സൂപ്പർ ഹിറ്റ് സംവിധായകൻ ടിനു പാപ്പച്ചനും മലയാള സിനിമാസ്വാദകരുടെ പ്രിയപ്പെട്ട താരങ്ങളായ കുഞ്ചാക്കോ ബോബനും അർജുൻ അശോകനും ആന്‍റണി വർഗീസും കൈകോർക്കുന്ന ചിത്രമാണ് 'ചാവേർ' (Chaaver Malayalam Movie). പ്രഖ്യാപനം മുതൽ തന്നെ ഏവരും ആവേശപൂർവം കാത്തിരുന്ന ചിത്രം കൂടിയാണിത്. ഒട്ടേറെ നിഗൂഢതകളും ഉദ്വേഗജനകമായ കഥാമുഹൂർത്തങ്ങളുമായി, ത്രില്ലും സസ്‌പെൻസും നിറച്ചുകൊണ്ടെത്തുന്ന സിനിമയാണ് 'ചാവേർ' എന്നാണ് പുറത്തുവരുന്ന സൂചനകള്‍ (Kunchacko Boban Antony Varghese and Arjun Ashokan Starring Chaaver).

നടനും സംവിധായകനുമായ ജോയ് മാത്യുവാണ് ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത് എന്നതും 'ചാവേറി'ന്‍റെ സവിശേഷതയാണ്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് താരങ്ങളും അണിയറ പ്രവർത്തകരും രസകരമായി സംസാരിക്കുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ തരംഗം തീർക്കുന്നത്. ചിത്രത്തിന്‍റെ പൂർണ ഉത്തരവാദിത്തം നിക്ഷിപ്‌തമായിരിക്കുന്നത് ചാക്കോച്ചനിലാണെന്നാണ് ജോയ് മാത്യുവിന്‍റെ വാക്കുകൾ (Joy Mathew About Chaaver). ഈ ചിത്രത്തിലെ അഭിനയത്തിന് ദേശീയ പുരസ്‌കാരം വരെ കുഞ്ചാക്കോ ബോബനെ തേടിയെത്തുമെന്നും അദ്ദേഹം തമാശയായി പറഞ്ഞു.

നിറഞ്ഞ കയ്യടികളോടെയാണ് സദസ് ജോയ് മാത്യുവിന്‍റെ വാക്കുകൾ ഏറ്റെടുത്തത്. എന്നാൽ തന്‍റെ പ്രതീക്ഷകൾ മുഴുവൻ ചാവേറിന്‍റെ സംവിധായകൻ ടിനു പാപ്പച്ചനിലും തിരക്കഥാകൃത്ത് ജോയ് മാത്യുവിലും ആണെന്നാണ് ചാക്കോച്ചന്‍റെ പക്ഷം. ഇതിനിടെ നടൻ മമ്മൂട്ടിയെ കുറിച്ചും ജോയ് മാത്യു പരാമർശിച്ചു. മമ്മൂട്ടിയുടെ 'ബർക്കത്ത്' ചാവേറിനും ലഭിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത് (Joy Mathew Mammootty Chaaver Remarks).

'ചാവേറി'ന്‍റെ ടീസറും പോസ്റ്ററുകളും ആദ്യം പുറത്തുവിട്ടത് മമ്മൂട്ടി ആണ്. 'ചാവേറി'ന്‍റെ നിർമാതാക്കളായ കാവ്യാ ഫിലിംസിന്‍റെ '2018', 'മാളികപ്പുറം' എന്നീ ചിത്രങ്ങളുടെ വിവരങ്ങളും ആദ്യം പുറത്തുവിട്ടത് മമ്മൂട്ടിയായിരുന്നു. ഈ ചിത്രങ്ങൾ മികച്ച കലക്ഷൻ നേടി, വിജയം കൊയ്‌തത് മമ്മൂട്ടിയുടെ 'ബർക്കത്ത്' ആണെന്നും 'ചാവേറി'ലും ആ ഭാഗ്യം പ്രതീക്ഷിക്കുന്നു എന്നുമാണ് ജോയ് മാത്യുവിന്‍റെ വാക്കുകൾ (Joy Mathew says that Chaaver will win in theaters).

'മമ്മൂക്കയുടെ ബർക്കത്തുള്ള കൈകൊണ്ടാണ് മാളികപ്പുറത്തിന്‍റെയും 2018ന്‍റെയും ചാവേറിന്‍റെയുമെല്ലാം ടീസറുൾപ്പടെ പുറത്തുവിട്ടത്. ഇതിൽ ആദ്യത്തെ രണ്ട് ചിത്രങ്ങളും സൂപ്പർ ഹിറ്റുകൾ തന്നെയായിരുന്നു. അതുകൊണ്ടുതന്നെ മൂന്നാമത്തെ പടമായ ചാവേറും വിജയമാവുമെന്ന് ഞങ്ങൾക്കുറപ്പാണ്'- എന്നാണ് ജോയ് മാത്യുവിന്‍റെ വാക്കുകൾ.

'ചാവേർ' വിജയം നേടുന്നതിന്‍റെ പൂർണ ഉത്തരവാദിത്തം മമ്മൂക്കയ്‌ക്ക് ആണല്ലേ എന്നാണ് ചിരിച്ചുകൊണ്ട് ചാക്കോച്ചൻ മറുപടി നൽകിയത്. ജോയ് മാത്യുവിന്‍റെ വാക്കുകൾ സത്യമാകട്ടെയെന്നും കുഞ്ചാക്കോ ബോബൻ കൂട്ടിച്ചേർത്തു. അതേസമയം 'ചാവേർ' സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളെല്ലാം തന്നെ പൂർത്തിയായെന്നും ജോയ് മാത്യു പറഞ്ഞു. സെപ്റ്റംബർ മാസം ചിത്രം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുമെന്ന സൂചനയും അദ്ദേഹം നൽകി.

കാവ്യ ഫിലിം കമ്പനി, അരുൺ നാരായൺ പ്രൊഡക്ഷൻസ് എന്നി ബാനറുകളിൽ അരുൺ നാരായൺ, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നാണ് 'ചാവേറി'ന്‍റെ നിർമാണം. പ്രധാന കഥാപാത്രങ്ങളുടെ ക്യാരക്‌ടർ ലുക്കുകളുമായി എത്തിയ സിനിമയുടെ റിലീസ് അനൗൺസ്‍മെന്‍റ് പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

'ചാവേറി'ല്‍ ഏറെ വ്യത്യസ്‌തമായ ലുക്കിലാണ് ചാക്കോച്ചൻ പ്രത്യക്ഷപ്പെടുന്നത്. അശോകൻ എന്നാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. മനോജ് കെ യു, അനുരൂപ്, സജിൻ, ജോയ് മാത്യു, ദീപക് പറമ്പോൽ, അരുൺ നാരായൺ, സംഗീത മാധവൻ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് (Chaaver Cast).

READ MORE:Chaaver | മണലിൽ അത്ഭുതം തീർത്ത് ഡാവിഞ്ചി സുരേഷ് ; കയ്യടിനേടി 'ചാവേർ' ഫസ്റ്റ് ലുക്ക് സാൻഡ് ആർട്ട്

Last Updated : Aug 31, 2023, 11:57 AM IST

ABOUT THE AUTHOR

...view details