എറണാകുളം: അടച്ചു പൂട്ടൽ ഭീഷണി നേരിടുന്ന വാഴക്കുളം അഗ്രോ ആൻഡ് ഫ്രൂട്ട് പ്രോസസിങ് കമ്പനി വൈവിധ്യവത്കരണത്തിലൂടെ നിലനിർത്താൻ ശ്രമിക്കുമെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ ഉറപ്പു നൽകിയെന്ന് മുൻ എം.എൽ.എ ജോസഫ് വാഴക്കന്‍ പറഞ്ഞു. തൊഴിൽ പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് കമ്പനിയിൽ ജോലിയിൽ പ്രവേശിക്കാനാകാത്ത തൊഴിലാളികളുടെ പ്രശ്നം മന്ത്രിയെ ഫോണിൽ അറിയിച്ചപ്പോഴാണ് മന്ത്രിയുടെ ഉറപ്പു ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
വാഴക്കുളം അഗ്രോ ആൻഡ് ഫ്രൂട്ട് പ്രോസസിങ് കമ്പനി നിലനിർത്തുമെന്ന് മന്ത്രി ഉറപ്പ് നൽകി: ജോസഫ് വാഴക്കന്‍ - vazhakulam
പുതുവർഷ ദിനത്തിൽ ആരംഭിച്ച തൊഴിൽ പരിഷ്കരണത്തിനെതിരെ തൊഴിലാളികൾ കഴിഞ്ഞ മൂന്നു ദിവസമായി സമരത്തിലാണ്
മുന്നറിയിപ്പ് ഇല്ലാതെ 21 വർഷമായി തൊഴിലെടുക്കുന്ന ഇരുപത്തിയഞ്ചോളം തൊഴിലാളികളെ കമ്പനി പിരിച്ച് വിടാൻ തീരുമാനിച്ചതിനെ തുടർന്ന് സമരം ചെയ്യുന്ന തൊഴിലാളികളെ വാഴക്കന്‍ സന്ദര്‍ശിച്ചു. തൊഴിലാളികൾക്കു മുന്നിലാണ് മന്ത്രിയുമായി ഫോണിലൂടെ പ്രശ്നങ്ങൾ അവതരിപ്പിച്ചത്. സർക്കാർ അധീനതയിലുള്ള മുവാറ്റുപുഴയിലെ ഏക പൊതു മേഖലാ സ്ഥാപനമായ ജൈവ് കമ്പനി അടച്ചു പൂട്ടാനോ, സ്വകാര്യ ഏജൻസികൾക്കു നൽകാനോ അനുവദിക്കില്ലെന്നും ജോസഫ് വാഴയ്ക്കൻ പറഞ്ഞു.
പുതുവർഷ ദിനത്തിൽ ആരംഭിച്ച തൊഴിൽ പരിഷ്കരണത്തിനെതിരെ തൊഴിലാളികൾ കഴിഞ്ഞ മൂന്നു ദിവസമായി സമരത്തിലാണ്. പുതിയ ചെയർമാൻ ചുമതല ഏറ്റെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതുവരെ ചുമതലയേറ്റെടുത്തിട്ടില്ല. പുതിയ ചെയർമാനുമായി പ്രശ്‌നങ്ങൾ ചർച്ച ചെയ്ത ശേഷം അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കിൽ ശക്തമായ സമരം സംഘടിപ്പിക്കാനാണ് തൊഴിലാളി സംഘടനകളുടെ നീക്കം. എന്നാൽ കമ്പനി നഷ്ട്ടത്തിലാണെന്നും കൂടുതൽ തൊഴിലാളികളെ വച്ച് കമ്പനി മുന്നോട് പോകാൻ സാധിക്കില്ലന്നും കമ്പനി എംഡി ഷിബു കുമാർ വ്യക്തമാക്കി.