എറണാകുളം:കൂടത്തായി കൂട്ടക്കൊലപാതകക്കേസിലെ പ്രതി ജോളിയുടെ ആത്മഹത്യാശ്രമത്തിൽ പൊലീസ് അന്വേഷണം നടത്തുമെന്ന് ജയിൽ ഡി.ജി.പി ഋഷിരാജ് സിങ്. ജോളിക്കെതിരെ ആത്മഹത്യാ ശ്രമത്തിന് പൊലീസ് കേസെടുക്കും. ജോളി കൈ കടിച്ചു മുറിക്കുകയാണ് ചെയ്തതെന്നും ആർക്ക് വേണെമെങ്കിലും കൈ കടിച്ച് മുറിക്കാൻ കഴിയുമെന്നും എന്നാൽ ഇത്തരം സംഭവങ്ങൾ ജയിലിൽ നടക്കാൻ പാടില്ലെന്നും ഋഷിരാജ് സിങ് പറഞ്ഞു.
ആത്മഹത്യാ ശ്രമം; ജോളിക്ക് കൗൺസിലിംഗ് നൽകും - കൂടത്തായി കേസ്
ജോളി കൈ കടിച്ചു മുറിക്കുകയാണ് ചെയ്തതെന്നും ആർക്ക് വേണെമെങ്കിലും കൈ കടിച്ച് മുറിക്കാൻ കഴിയുമെന്നും എന്നാൽ ഇത്തരം സംഭവങ്ങൾ ജയിലിൽ നടക്കാൻ പാടില്ലെന്നും ഋഷിരാജ് സിങ് പറഞ്ഞു.
ജോളിക്ക് കൗൺസിലിംഗ് നൽകും; സംഭവത്തിൽ അന്വേഷണം നടത്താനും തീരുമാനം
സംഭവത്തിൽ ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ട്. ജയിൽ കഴിയുന്നവരുടെ മാനസിക സംഘർഷം കുറക്കുന്നതിന് ആവശ്യമായ ക്ലാസുകൾ നടത്തുന്നുണ്ട്. ഇത് കൂടാതെ ജോളിക്ക് ആവശ്യമെങ്കിൽ കൗൺസിലിംഗ് നൽകുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തുമെന്നും ഋഷിരാജ് സിങ് വ്യക്തമാക്കി.
Last Updated : Feb 28, 2020, 3:11 PM IST