എറണാകുളം:മുന്നാക്ക വിഭാഗത്തിന് പത്തു ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കാൻ സംവരണ സമുദായങ്ങളുടെ സംയുക്തയോഗം തീരമാനിച്ചു. സംസ്ഥാനത്തെ പ്രധാന മുന്നണികളും രാഷ്ട്രീയ കക്ഷികളും നിലപാട് വ്യക്തമാക്കണമെന്നും കൊച്ചിയില്‍ ചേര്‍ന്ന സംവരണ സമുദായ സംഘടനകളുടെ യോഗം ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ സുപ്രീംകോടതിയിലുള്ള കേസ് തീര്‍പ്പാകുന്നത് വരെ മുന്നോക്ക സംവരണം സംസ്ഥാനത്ത് നടപ്പിലാക്കരുത്.
മുന്നാക്ക സംവരണം; സംവരണ സമുദായക്കാര്‍ കോടതിയെ സമീപിക്കും - രാഷ്ട്രീയ കക്ഷികളും നിലപാട്
സംസ്ഥാനത്തെ പ്രധാന മുന്നണികളും രാഷ്ട്രീയ കക്ഷികളും നിലപാട് വ്യക്തമാക്കണമെന്നും കൊച്ചിയില്‍ ചേര്‍ന്ന സംവരണ സമുദായ സംഘടനകളുടെ യോഗം ആവശ്യപ്പെട്ടു
മുന്നാക്ക സംവരണത്തിനുള്ള അര്‍ഹരെ കണ്ടെത്തി അവര്‍ക്ക് പരമാവധി നല്‍കാവുന്ന സംവരണ തോത് നിശ്ചയിക്കണം. ആവശ്യമായ സ്ഥിതിവിവരക്കണക്കുകളോ പഠനമോ ഇല്ലാതെ ധൃതിപിടിച്ച് മുന്നോക്ക സംവരണം നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ നടപടിയില്‍ ദുരൂഹതയുണ്ട്. ശാസ്ത്രീയമായ പഠനമോ തെളിവുകളുടെ പിന്‍ബലമോ പ്രാതിനിധ്യം സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകളോ പരിഗണിക്കാതെയാണ് സര്‍ക്കാര്‍ നടപടിയെന്നും യോഗം വിലയിരുത്തി. നാല്പതോളം സംവരണ സമുദായ സംഘടനകളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്തു. സംവരണ സമുദായ മുന്നണി പ്രസിഡന്റും അഖില കേരള ധീവരസഭ ജനറല്‍ സെക്രട്ടറിയുമായ വി.ദിനകരന്‍ അധ്യക്ഷനായിരുന്നു.