എറണാകുളം: അന്തരിച്ച പ്രശസ്‌ത തിരക്കഥാകൃത്ത് ജോൺ പോളിന് അന്തിമോപചാരം അർപ്പിച്ച് സാംസ്‌കാരിക കേരളം. അദ്ദേഹത്തിന്‍റെ ഔതികശരീരം പൊതു ദർശനത്തിന് വെച്ച എറണാകുളം ടൗൺ ഹാളിലെത്തിയാണ് സിനിമ, സാംസ്‌കാരിക, രാഷ്ട്രീയ മേഖലയിലെ പ്രമുഖർ അന്ത്യാഞ്ജലിയർപ്പിച്ചത്. സമൂഹത്തിന്‍റെ നാനാ തുറകളിൽ നിന്നുള്ള നൂറുകണക്കിനാളുകള്‍ പ്രിയപ്പെട്ട തിരക്കഥാകൃത്തിനെ അവസാനമായി ഒരു നോക്കു കാണാനെത്തി.
നടൻ മമ്മൂട്ടി ഉൾപടെയുള്ളവർ കഴിഞ്ഞ ദിവസം തന്നെ ആശുപത്രിയിലെത്തി താരത്തിന് അന്തിമോപചാരം അർപ്പിച്ചിരുന്നു. ജോൺപോളിന്‍റെ ഭൗതിക ശരീരം രാവിലെ എട്ട് മണിയോടെയാണ് ലിസി ആശുപത്രിയിൽ നിന്നും പൊതു ദർശനത്തിനായി എറണാകുളം ടൗൺ ഹാളിൽ എത്തിച്ചത്. തുടർന്ന് അദേഹത്തിന് ഏറെ അടുപ്പമുണ്ടായിരുന്ന എറണാകുളം സൗത്ത് കാരക്കാ മുറി ചവറ കൾച്ചറൽ സെന്‍ററിൽ പൊതു ദര്‍ശനത്തിനായി എത്തിച്ചു.